0%

Chapter Title : മലർവാടി 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 82.4K

... എന്നെ ടീച്ചർ ക്ലാസ്സീന്ന് വാറ്റി പുഴുങ്ങിയത് എന്തിനാണ് എനിക്ക് മനസ്സിലായി ... പക്ഷെ അമലിനോട് എന്തിനാ അങ്ങിനെ ഒക്കെ കാണിച്ചത്...

ടീച്ചർ : അത് നീ നിന്റെ ചേച്ചിയോട് തന്നെ ചോദിച്ചു നോക്ക്

അങ്ങനെ ഒരു ഉത്തരം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു ...ഞാൻ ശെരിക്കും സ്റ്റക്ക് ആയിപ്പോയി

അഭി : അച്ചുവോ

ഞാനല്പം അമ്പരപ്പോടെ ചോദിച്ചു

ടീച്ചർ : അതെ ... എന്റെ കുഞ്ഞിനെ അവൻ ഉപദ്രവിച്ചുന്നും ...ഇനി അവൻ മര്യാദക്ക് ആ ക്ലാസ്സിൽ ഇരിക്കരുത് എന്നും എന്നെ വിളിച്ചു പറഞ്ഞു ... നിന്റെ കാര്യത്തിൽ എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് ഞാൻ വളരെ സിമ്പിളായി അത് കൈകാര്യം ചെയ്തു ...

ടീച്ചർ അതൊരു ചിരിയോടെയാണ് പറഞ്ഞത്

എന്നാലും എന്റെ ഞെട്ടൽ മാറിയില്ല ... അതെങ്ങാനും അമലറിഞ്ഞാൽ ..തീർന്ന് ...കമ്പനിയൊക്കെ മറന്ന് എന്നെ കാലേ വാരി നിലത്തടിക്കും ..

ടീച്ചർ : നിനക്കെന്നോട് ദേഷ്യമുണ്ടോ അഭി ...

അഭി : ഇല്ല ടീച്ചറെ ... ഒരു തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചതല്ലേ ...സാരമില്ല ...

എന്നാലും ആ ടീച്ചർമാര് ഇത്രേം ദുഷ്ട്ടകളാണെന്ന് ഞാൻ അറിഞ്ഞില്ല

.

അങ്ങനെ ഓരോന്ന് പറഞ്ഞ് ഞങ്ങൾ കോളേജിലെത്തി

ടീച്ചർ എന്റെ ബൈക്കിന്റെ ബാക്കിൽ ഇരുന്ന് വരുന്നത് കണ്ട അമലും ബിനുവും കോളേജിന് തൊട്ടടുത്തുള്ള കൂൾബാറിൽ നിന്ന് അന്തം വിട്ട് നോക്കുന്നത് ഞാൻ കണ്ടു

ഞാൻ ബൈക്ക് നിർത്തി ടീച്ചർ കോളേജിലേക്കും ഞാൻ അവരുടെ അടുത്തേക്കും പോയി…ആ കൂൾബാറാണ് ഞങ്ങളുടെ താവളം ….

അവര് എന്താ സംഭവം എന്നൊക്കെ ചോദിച്ചു ...ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞു…ടീച്ചറെ

💬 Comments

View all comments