Chapter Title : മലർവാടി 2 [Mizmu-The copier]
കൂടുതൽ പാവമാക്കി പറഞ്ഞപ്പോ അവർക്കും നല്ല സങ്കടായി ...
അമൽ മറ്റേ ടീച്ചർമാർക്ക് ഒരു പണി കൊടുത്താലോ എന്ന് ചോദിച്ചു ...അവസരം വരട്ടെ എന്നും പറഞ്ഞു ഞങ്ങൾ അത് വെയ്റ്റിംഗ് ലിസ്റ്റിൽ വച്ചു
രാവിലെ തന്നെ ഓരോ ലൈമും പപ്സും കുത്തിക്കേറ്റി ...ചേട്ടാ അവന്റെ പറ്റിലെഴുതിക്കോ എന്നും പറഞ്ഞു അത് അമലിന്റെ തലയിലേക്കിട്ട് ഞങ്ങൾ കോളേജിലേക്ക് നടന്നു
അമൽ : എടാ തെണ്ടികളെ ..നിങ്ങള് ഓരോന്ന് കുടിച്ച് എന്റെപേരിലെഴുതി ഇപ്പൊ എത്ര കൊടുക്കാനുണ്ടെന്ന് വല്ല പിടിയും ഉണ്ടോ ...മനുഷ്യന്റെ കയ്യിലാണെങ്കിൽ അഞ്ചിന്റെ പൈസയുല്ല
അഭി : നമുക്ക് ഷെയർ ചെയ്യടാ ... നീ എന്തിനാ പേടിക്കുന്നെ
അമൽ : അത് വാ കൊണ്ട് പറഞ്ഞാൽ പോരാ ... ചെയ്യണം ... അല്ലെങ്കി അങ്ങേര് എന്നെ നാരങ്ങാ പിഴിയുംപോലെ പിഴിയും
ഞങ്ങൾ അത് കേട്ട് അവനെ നോക്കി ഉറക്കെ ചിരിച്ചു
ആ കൂൾബാർ നടത്തുന്നത് എന്റെ വീടിന്റെ അടുത്തുള്ള ചേട്ടനാ ... ഞാൻ പൈസ കൊടുക്കുമെന്ന് പുള്ളിക്ക് അറിയാം ...അവനെ ചൂടാക്കാൻ അവന്റെ പേരിൽ പറ്റാക്കിയതാ ... അത് പുള്ളിക്കും ബിനുവിനുമറിയാം .. എന്നാലും ബിനു ഒന്നും വസരം മുതലാക്കില്ല ട്ടോ ... പാവാണ് ... അവൻ ഒറ്റക്ക് കുടിക്കാണെങ്കിൽ അവൻ ക്യാഷ് കൊടുത്തേ കുടിക്കൂ ...അമലും അങ്ങിനെ തന്നെ ... ഞാനുള്ളപ്പോ അവന്റെ പറ്റിലെഴുതാൻ പറയും ...അപ്പൊ അവന്റെ മോന്ത കാണാൻ നല്ല രസാ ..
പിന്നെ ക്ലാസ്സൊക്കെ നല്ല ജോളിയായി പോയി തുടങ്ങി ... എന്റെ ബെഞ്ചിലെ ഒരു മൊണ്ണയെ മുന്നിലേക്കിട്ട് അമലിനെ എന്റെ ബെഞ്ചിലേക്കിരുത്തി
💬 Comments
View all comments