0%

Chapter Title : മലർവാടി 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 82.6K

...മൂന്നും ഒരുമിച്ചതോടെ പഠിപ്പൊക്കെ ഉഴപ്പാനും തുടങ്ങി ...

അങ്ങനെ ഒരു ദിവസം ക്ലാസ്സിലേക്ക് പുതിയ ഒരു പെൺകുട്ടി വന്നു ...പുതിയതെന്ന് പറയുമ്പോ കോളേജിൽ പുതിയതല്ല ..ക്ലാസ്സിൽ പുതിയത് ..അപ്പുറത്തെ ക്ലാസ്സിൽ നിന്ന് ഇങ്ങോട്ട് മാറിയതാണ് ...അവൾ ബാക്ക് ബെഞ്ചിൽ പെൺകുട്ടികളുടെ ഭാഗത്തു എന്റെ നേരെ സൈഡിൽ തന്നെ ഇരുന്നു ...

നല്ല ഒരു സുന്ദരി കൊച്ച് ... നല്ല മുഖ പരിജയം തോന്നുന്നുണ്ട് ..ഇനി പ്പോ അപ്പുറത്തെ ക്ലാസ്സിൽ ഉള്ളതല്ലേ അങ്ങനെ കണ്ടുള്ള പരിജയം കൊണ്ട് തോന്നിയതാവും എന്ന് ഞാനും കരുതി ...

അവളെന്നെ ഇടക്ക് ഇടയ്ക്കു ശ്രദ്ദിക്കുന്നത് ബിനു എന്നോട് പറഞ്ഞു

ഞാൻ അവളെ ഒന്ന് നോക്കി അവളപ്പോ എന്നെ നോക്കി ചിരിക്കേം ചെയ്തു ...ഞാൻതിരിച്ചു അങ്ങോട്ടും ചിരിച്ചു എന്നല്ലാതെ എന്താണ് സംഭവം എന്ന് മനസ്സിലായില്ല

അന്നുച്ചക്ക് ഞങ്ങൾ ക്ലാസ്സിൽ ഇരുന്ന് ടീച്ചർമാർക്ക് കൊടുക്കാനുള്ള പണിയെ കുറിച്ച് തമാശയോടെ സംസാരിച്ചോണ്ടിരിക്കാർന്നു

അപ്പോൾ അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു എന്നോട് ചോദിച്ചു

“അഭിയല്ലേ ?”

അഭി : അതെ ...എന്നെ എങ്ങിനെ അറിയ ...

അല്ല എന്താപേര്

“ഞാൻ ആതിര”

അവളുടെ മറുപടി വന്നു

ആതിര : നമ്മൾ പത്താം ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചിട്ടുണ്ട്

ഞാൻ ഒന്ന് ആലോചിച്ചു ...പെട്ടെന്ന് ആളെ കത്തി ...അതോടെ എന്റെ നട്ടെല്ല് വഴി എന്തോ ഒരു സാദനം തലച്ചോറിലേക്ക് എത്തിയത് ഞാൻ ശെരിക്കും അറിഞ്ഞു

ഇതവളല്ലേ എന്നെ സ്കൂളീന്ന് പുറത്താക്കിയ മുതല് ...ഞാൻ ആദ്യമായി പ്രേമം പറഞ്ഞ പെണ്ണ് ... ഇവളാകെ മാറിയല്ലോ ... പഴയ കോലവുമായി ഒരു ബന്ധവും ഇല്ല

💬 Comments

View all comments