Chapter Title : മലർവാടി 2 [Mizmu-The copier]
..വെറുതെ അല്ല ഇവളെ എവിടെയോ കണ്ട പോലെ തോന്നിയത് ...എന്നാലും എന്തൊരു മാറ്റം
അഭി : എടി നീയോ ... നീ വല്ല പ്ലാസ്റ്റിക് സർജറിയും ചെയ്തോ ..നല്ല മാറ്റമാണല്ലോ…കണ്ടിട്ട് മനസ്സിലായതേ ഇല്ല
ആതിര : അത് നീ കുറെ വർഷം കഴിഞ് കാണുന്നത് കൊണ്ടാവും ... എനിക്കത്ര മാറ്റമൊന്നും വന്നിട്ടില്ല
അഭി : അത് നീ പഴയ ഫോട്ടോ ഒന്നും നോക്കാത്തതോണ്ട ... എന്തൊക്കെ വിശേഷം ...
എന്തായാലും ഇതൊരു വല്ലാത്ത സർപ്രൈസ് ആയി ...
ആതിര :എനിക്ക് നിന്നെ കണ്ടപ്പോ തന്നെ മനസ്സിലായി ... ഇപ്പോഴുമന്നത്തെ ദേഷ്യം ഉണ്ടാവും അത് കൊണ്ടാ നീ എന്നെ മൈൻഡ് ചെയ്യാത്തതെന്ന വിചാരിച്ചത് ...
അഭി : ഹേയ് ...അതൊക്കെ നമ്മള് എന്നേ വിട്ടു...നിന്നെ ശെരിക്കും മനസ്സിലായില്ലെടി ...നിനക്ക് നല്ല മാറ്റം വന്നു
അതല്ല ...നീ എന്താ ആ ക്ലാസ്സീന്ന് പോന്നത്
ആതിര : അവിടെ ഒരുത്തൻ ഭയങ്കര ശല്യം ...എപ്പോഴും എന്റെ ഒപ്പം തന്നെ ..എനിക്കാണെങ്കി അവനെ കണ്ണെടുത്ത കണ്ടൂടാ ...പിന്നെ ഇങ്ങോട്ട് ഒരു ട്രാൻസ്ഫർ വാങ്ങി
അത് പറഞ്ഞു അവൾ ചിരിച്ചു
അഭി : അതാരാടാ അപ്പുറത്തെ ക്ലാസ്സിൽ ഇത്ര വലിയ ഞരമ്പൻ ?
ഞാൻ ബിനുവിനെ നോക്കിയാണ് ചോദിച്ചത്
അമൽ : ഷുക്കൂറ് .... കോഴി ഷുക്കൂറ്
അമലാണ് മറുപടി തന്നത്
അഭി : അതൊരു അരവട്ട് കേസാണ് ... എന്താടി ഞങ്ങള് എടപെടണോ ?
ആതിര : വേണ്ടെടാ ... ഇനി കുഴപ്പണ്ടാവൂല
അമൽ : അവന്റെ കാര്യത്തിൽ ഒന്ന് മൂളിയ മതിട്ടോ
💬 Comments
View all comments