Chapter Title : മലർവാടി 2 [Mizmu-The copier]
... അവനാണെങ്കിൽ ഞങ്ങളെ സേവനം തികച്ചും സൗജന്യാണ്
അതും പറഞ് ഞങ്ങൾ ചിരിച്ചു ...
അവളുടെ 'അമ്മ ഇവിടുന്ന് കുറച്ചപ്പുറത്തെ ഒരു സ്കൂളിൽ ടീച്ചറാണ് ... ഇവിടെ ഒരു വാടക വീട്ടിലാണ് ഇപ്പോൾ... അച്ഛൻ 2 വർഷം മുൻപ് മരിച്ചു ..അറ്റാക്ക് ആയിരുന്നത്രേ ...
അങ്ങിനെ അവളോട് ഞങ്ങൾ കുറെ നേരം സംസാരിച്ചു
ഞങ്ങളെ കമ്പനിയിലേക്ക് അവളെകൂടെ കൂട്ടി ...അതോടെ ഞങ്ങളെ ടീം കുറച്ചൂടെ ഉഷാറായി
അന്ന് ക്ലാസ് കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് പോകാൻ ഞാൻ ടീച്ചറെ കാത്തിരിക്കാണ്
കുറെ നേരം കഴിഞ്ഞിട്ടും ടീച്ചറെ കണ്ടില്ല ...വിളിക്കാനാണേൽ നമ്പറുമില്ല ...അച്ചുവിനെ വിളിച്ചാലോ എന്ന് ചിന്തിച്ചപ്പോ ടീച്ചർ അതാ ഗേറ്റിന്റെ അടുത്തേക്ക് സ്പീഡിൽ നടക്കുന്നു
ഞാൻ ടീച്ചറെ വിളിച്ചു ...അപ്പോഴാണ് അവർ എന്നെ കണ്ടത് ...ഞാൻ ബൈക്കുമെടുത്തു നേരെ അവരുടെ അടുത്തേക്ക് പോയി
ടീച്ചർ : അഭി ഇവിടെ ഉണ്ടായിരുന്നോ ...ഞാൻ കരുതി പോയിട്ടുണ്ടാവുമെന്ന് ...
മുഖത്തെന്തോ പരിഭ്രമം ഉണ്ട്
അഭി : ഇല്ല ഞാൻ കാത്തിരിക്കാർന്നു ...
ടീച്ചർ വേഗം വണ്ടിയിൽ കയറിയിരുന്നു എന്നോട് വീട്ടിലേക്ക് വിടാൻ പറഞ്ഞു
അഭി : ടീച്ചറെ ...എന്ത് പറ്റി എന്താ ഒരു വല്ലായ്മ ...
ടീച്ചർ : ഒന്നുല്ലേടാ ...നീ വേഗം വണ്ടി വിട് ...
ഞാൻ വേഗം വണ്ടി എടുത്തു
അഭി : ടോയ്‌ലെറ്റിൽ പോണോ ...അടുത്തൊരു പമ്പ് ഉണ്ട് ഞാൻ അങ്ങോട്ട് ഒതുക്കാം ...
ടീച്ചർ : അതൊന്നുമല്ല അഭി ...നീ വീട്ടിലേക്ക് വിട്
ശബ്ദത്തിൽ എന്തോ പന്തികേടുണ്ട് ...എനിക്കാണെങ്കിൽ ഒരു സമാദാനവുമില്ല
അഭി :പറ ടീച്ചറെ
💬 Comments
View all comments