Chapter Title : മലർവാടി 2 [Mizmu-The copier]
... എന്താ പ്രശ്നം ...എന്താണേലും പറ ... സ്കൂളീന്ന് ആരേലും എന്തേലും പറഞ്ഞോ
ടീച്ചർ : ഇല്ല അഭി ...... പിരീഡ്‌സ് ആയെടാ ... പാഡ് എടുക്കാൻ മറന്നു
അവര് വളരെ മടിയോട് കൂടിയാണ് അത് പറഞ്ഞത്
അപ്പൊ എനിക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി ...കാരണം ഞാൻ അച്ചുവിൻറെ അവസ്ഥകാണുന്നതാണ് ...ആദ്യത്തെ രണ്ടു ദിവസം ആ മുഖം കാണുമ്പോൾ തന്നെ നല്ല വിഷമമാണ്
അഭി : പാഡ് വാങ്ങണോ ടീച്ചറെ
ടീച്ചർ : വേണ്ട ...വീട്ടിലുണ്ട്
ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ മീനു ,അനു ,അച്ചു മൂന്നുപേരും മുന്നിൽ തന്നെ ഇരിക്കുന്നുണ്ട് ...വണ്ടി നിർത്തിയതും ടീച്ചർ നൂറേ നൂറ്റിപത്തിൽ അകത്തേക്കോടി
മീനു …...ചേച്ചി... എന്നൊക്കെ വിളിക്കുന്നുണ്ട് അവരുണ്ടോ മിണ്ടുന്നു .അവര് നേരെ അകത്തേക്കുപോയി
ഞാൻ സാദാരണ പോലെ ബാഗും എടുത്ത് വരാന്തയിൽ കയറിയപ്പോ ...എല്ലാരും എന്നെ നോക്കി ഇരിക്കുന്നു ...മീനു ഉണ്ട് എന്നെ കണ്ണുരുട്ടി നോക്കുന്നു .
ഹോ ...ആ കണ്ണിപ്പോ പുറത്തു ചാടുവല്ലോ ...
ഞാൻ എന്താ എന്ന് തല കൊണ്ട് ഒന്ന് ചോദിച്ചു
അവളൊന്നും മിണ്ടിയില്ല ...ഇതെന്ത് സദാനമാ ദൈവമേ ... അവളുടെ നോട്ടം കണ്ടാൽ ... അവളുടെ ചേച്ചിയെ ഞാൻ ബലാത്സംഗം ചെയ്തു ചേച്ചി അകത്തേക്ക് പ്രസവിക്കാൻ പോയ പോലെയാണല്ലോ ... ഇനി ഇത് കടിക്കോ ...
ഞാൻ ലച്ചൂനേം .അനുവിനേം നോക്കി ...ലച്ചൂന്റെ മുഖത്തു പ്രത്യേക ഒരു ഭാവമാറ്റവുമൊന്നുമില്ല ...അനുവിന്റെ മുഖത്ത് ഒരു ശാന്തത ...ഈ കൂട്ടത്തിലെ ഏറ്റവും പാവം അവളാണെന്ന് തോന്നുന്നു
ഏതായാലും ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി ..കുറച്ചു
💬 Comments
View all comments