Chapter Title : മലർവാടി 2 [Mizmu-The copier]
അച്ചു വന്നിട്ട് പോയതിനു ശേഷമല്ലേ ഞാൻ ടീച്ചറുടെ ക്ലാസ്സിൽ മര്യാദക്കൊന്ന് ഇരുന്നത് ... അതിനു മുൻപ് ടീച്ചറുടെ ക്ലാസ്സിൽ മര്യാദക്ക് എന്നെ ഇരുത്തിയ ഒരു ദിവസം പറയാൻ പറ്റുമോ
മറ്റാരോടെങ്കിലും ഉള്ള ദേഷ്യം പഠിക്കാൻ വരുന്ന ഞങ്ങളോട് ദയവായി ടീച്ചർ തീർക്കരുത്
ഇപ്പൊ എന്റെ അന്നത്തെ അതെ അവസ്ഥയാണ് ഇന്ന് ആ ക്ലാസ്സിൽ അമലിന്
അവൻ ടീച്ചറോട് എന്ത് തെറ്റാ ചെയ്തത് ... അവൻ തെറ്റ് ചെയ്തത് എന്നോടല്ലേ ...
അവൻ അതിനു എന്നോട് കരഞ്ഞ് മാപ്പു പറയുകേം ചെയ്തു
ഇപ്പൊ ടീച്ചർ ക്ലാസ്സിൽ വരുബോൾ തന്നെ ഒരുതരം വെറുപ്പാ അവന്
മുൻപ് അതെനിക്കായിരുന്നു
ഞങ്ങളും മനുഷ്യരാണ് ടീച്ചറെ ... ഞങ്ങൾക്കും ഉണ്ട് ദേഷ്യവും സങ്കടവും ഒക്കെ ...
.
അത്രയും പറഞ്ഞ് ഞാൻ ക്ലാസ്സിലേക്ക് നടന്നു
അത്രക്ക് ഉണ്ടായിരുന്നു ഉള്ളിലെ സങ്കടം ...
ടീച്ചർ ഒന്നും മിണ്ടിയില്ല
ഞാൻ ക്ലാസ്സിലേക്ക് കയറിയപ്പോ അമൽ ഉണ്ട് ബെഞ്ചിൽ അവന്റെ മുഖത്ത് നല്ല സങ്കടമുണ്ട് ... ടീച്ചർ ഇന്ന് …തന്നെ എന്തിനാവും പുറത്താക്കുന്നതെന്ന് ചിന്തിക്കാവും പാവം
ഞാൻ അവന്റെ നേരെ ചെന്ന് അവന്റെ തോളിൽ കൈവെച്ച് പതിയെ പറഞ്ഞു
"നീ പേടിക്കേണ്ട... ടീച്ചർ ഇനി ഒന്നും പറയില്ല ''
അത് കേട്ടപ്പോൾ അവന് ഒരത്ഭുദം ...പക്ഷെ മുഖം വിടർന്നിട്ടില്ല
ഞാൻ പുറകിലെ എന്റെ ബെഞ്ചിൽ പോയി ഇരുന്നു
കുറച്ചു കഴിഞ്ഞ് ടീച്ചർ വന്നു
ടീച്ചർ : ഇന്ന് ക്ലാസ് ഇല്ല ...നല്ല തലവേദന ..ആരും ശബ്ദമുണ്ടാക്കരുത് ...
ഇത്രയും പറഞ്ഞ് ടീച്ചർ മേശയിൽ തല വെച്ച് കിടന്നു
അമൽ
💬 Comments
View all comments