0%

Chapter Title : മലർവാടി 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 88.8K

നിന്നെ എപ്പോഴും ഇങ്ങനെ കണ്ടാൽ മാത്രം മതി ...ചേച്ചിയെ വെറുത്തില്ലല്ലോ എന്റെ പൊന്ന് ... ഈ ചേച്ചിക്ക് അത് മതി

അഭി : മീനു എന്നോട് ഇഷ്ട്ടം പറഞ്ഞിരുന്നു

അച്ചു : അറിയാം അഭി ...അവൾക്ക് നിന്നെ ജീവനാ ..അവൾ പാവമാണ് അഭി ... അതിനെ സങ്കടപ്പെടുത്തേണ്ട ... എന്നെ കുറിച്ച് പേടിക്കണ്ട ...ഞാൻ ഇനി ഓക്കേ ആണ് ...എനിക്ക് ഇടക്ക് ഇതുപോലെ ഈ നെഞ്ചിന്റെ ചൂടിൽ കിടന്ന മതി...അതിനപ്പുറത്തേക്ക് ഒരു ബന്ധവും നമുക്ക് വേണ്ട ...അത് മീനുവിനെ ചതിക്കുന്ന പോലെ ആവും ... ഞാൻ കുറച്ചു മുൻപേ എല്ലാം പറയണമായിരുന്നു അഭി ... പക്ഷെ നീ എന്നെ വെറുക്കുമോ എന്ന പേടിയായിരുന്നു ...അതെനിക്ക് സഹിക്കാൻ കഴിയില്ല ...

ഞാൻ അതിനൊന്ന് മൂളുക മാത്രം ചെയ്തു

രണ്ടെണ്ണത്തിനെ എങ്ങിനെ മാനേജ് ചെയ്യും എന്ന് വിചാരിച്ചു ടെൻഷൻ അടിച്ച എനിക്ക്…മുകളിലെ പുള്ളിക്കാരൻ തന്നത് മൂന്നെണ്ണത്തിനെ മാനേജ് ചെയ്യാനുള്ള പണി ...

ഇനീപ്പോ എന്റെ പ്രേക്ഷകരോട് ഞാനെന്ത് പറയും ... ഈ കഥ ഏത് വകുപ്പിലേക്കാകും

നിഷിദ്ധമോ ,അവിഹിതമോ ,പ്രണയമോ ...അതോ സാമ്പാറോ

അച്ചുവിനെ എന്റെ നെഞ്ചിലേക്ക് ഒന്നുടെ മുറുക്കിപിടിച്ചു വായനക്കാരുടെ തെറിവിളിയും മനസ്സിൽ കണ്ട് ഞാൻ അഗാധമായ ആലോചനയിലേക്ക് ആഴ്ന്നിറങ്ങി…………….!

തുടരും....

********************************************

എഴുതി വന്നപ്പോ പ്രതീക്ഷിക്കാത്ത എന്തൊക്കെയോ കഥയിൽ വന്നു

തുടരണോ ? നിങ്ങൾക്ക് തീരുമാനിക്കാം

അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു

💬 Comments

View all comments