Chapter Title : മലർവാടി 4 [Mizmu-The copier]
അച്ചു കുറെ സമയം ചെറിയ കുഞ്ഞിനെപ്പോലെ എന്റെ നെഞ്ചിൽ തന്നെ ഒട്ടി കിടന്നു
അഭി : അച്ചു മോളെ ... വിശക്കുന്നുണ്ട് ...വല്ലതും താടി ....
അച്ചു : അച്ചോടാ ...ചേച്ചീടെ പൊന്നിന് വിശക്കുന്നുണ്ടോ ... ഇപ്പൊ തരാട്ടോ
അതും പറഞ്ഞ് എന്റെ നെഞ്ചിൽ അമർത്തി ഒരുമ്മയും തന്ന് ..എഴുന്നേറ്റ് എന്റെ കവിളിലും ഒരുമ്മ വെച്ച് അവൾ അടുക്കളയിലേക്ക് നടന്നു ... അവളുടെ മുഖം കണ്ടപ്പോ എനിക്ക് നല്ല സങ്കടായി ...പാവം കരഞ്ഞ് തളർന്ന മുഖം ...
ഞാൻ അല്പം കഴിഞ്ഞ് അടുക്കളയിലേക്ക് നടന്നു ...അവൾ എന്തൊക്കെയോ ഉണ്ടാക്കാനുള്ള പുറപ്പാടാണ്
ഞാൻ അവളുടെ അടുത്ത് തിണ്ണയിൽ ഇരുന്നു
അഭി : അച്ചു ... ഇനി നീ എന്റെ പഴയ അച്ചു ആവൂല്ലേ ...
അവളെന്റെ മുഖത്തേക്ക് തിരിഞ്ഞു ...മുഖമൊക്കെ കഴുകി ഒന്നുഷാറായിട്ടുണ്ട് ...
അച്ചു : മ്മ് ...
അവളൊരു പുഞ്ചിരിയോടെ മൂളി
അഭി : എന്തൊരു കരച്ചിലായിരുന്നെടി ... മനുഷ്യന്റെ ചങ്ക് പൊട്ടിപ്പോയി .
അച്ചു : എങ്ങിനെയാടാ കരയാതിരിക്കാ ... നീ വിളിച്ചിട്ട് മിണ്ടാതായപ്പോ എനിക്ക് പിന്നെ എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാതായി ... ആകെ തളരുന്ന പോലെ ...നീയാണെങ്കി പ്രതിമ പോലെ ഇരിക്കുന്നു ... അപ്പൊ പിന്നെ ഞാൻ കരയല്ലാതെ എന്താ ചെയ്യാ ...
അഭി : പിന്നേ ...അപ്പൊ ഡാൻസ് കളിയ്ക്കാൻ ഞാൻ കേട്ടത് A.R റഹ്മാന്റെ മ്യൂസിക്കല്ലേ ...
മനുഷ്യന്റെ തലച്ചോറ് വരെ സ്റ്റക്കായിപ്പോയി ...
അച്ചു : അപ്പൊ നിനക്കെന്നോട് അല്പം പോലും വെറുപ്പ് തോന്നിയില്ലേ അഭി
💬 Comments
View all comments