Chapter Title : മലർവാടി 4 [Mizmu-The copier]
ഒന്ന് കുളിച്ചു വരാം ... നീ അപ്പോഴേക്ക് കഴിക്കാൻ എടുത്തു വെക്ക്
അച്ചു : നീ രാവിലെ കുളിച്ചില്ലേ ...ഞാൻ കണ്ടതാണല്ലോ
അഭി : അതെ ...കുറച്ചു മുൻപ് ഒരാള് കരഞ്ഞു മെഴുകിയില്ലേ ...അപ്പൊ വീണ്ടും കുളിച്ചു ...ഇനി ഒന്നുടെ കുളിക്കണം
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ...അവളും കൂടെ ചിരിച്ചു ..
ഞാൻ നേരെ റൂമിലേക്ക് നടന്നു ഗോവണി കയറുമ്പോ താഴെ സൈഡിലായി മേശക്ക് മുകളിൽ എന്തോ ഒന്ന് കണ്ടു... ഒരു ഡയറി ... ഞാൻ താഴെക്കൂടെ ഒന്ന് കുനിഞ്ഞ് അതെടുത്തു നോക്കി...ഒന്നും എഴുതിയിട്ടില്ല ...നല്ല ഭംഗിയുള്ള ഒരു ചിത്രം ഉണ്ട് ... ആരോ വരച്ചതാണ്... അതിനടിയിൽ ഭംഗിയുള്ള ഒരൊപ്പും ... ഞാൻ ഉള്ളിലേക്ക് ഒന്നൂടെ മറിച്ചു ഒരു ആധാർ കാർഡ് ...ഹൈ എന്റെ മീനുവിന്റെ ആണല്ലോ ... അവൾ എന്നെക്കാളും 2 വയസ്സ് കുറവാണല്ലേ ...ഞാൻ വിചാരിച്ചത് എന്റെ പ്രായം തന്നെയാണെന്ന...അപ്പൊ ഇതവള് വരച്ച ചിത്രമാണോ ...അപ്പൊ എന്റെ പെണ്ണ് ചിത്രകാരിയാണോ ..കൊള്ളാലോ ... ഞാൻ അതുമായി മുറിയിലേക്ക് നടന്ന് അത് മേശയിൽ വെച്ച് കുളിക്കാൻ കയറി ...
എന്റെ മേലേക്കൂടി വെള്ളം ഒലിച്ചിറങ്ങിയപ്പോ അതോടൊപ്പം എന്റെ ഇത്രയും നാളത്തെ വലിയ വിഷമവും ഒഴുകിപ്പോയ പോലെ തോന്നി ...അച്ചു പഴയ പോലെ ആയത് തന്നെ കാരണം ...
ഇനി ടീച്ചർ ... അവരോട് ആദ്യം നല്ല വെറുപ്പായിരുന്നു ...പിന്നെ ഒരു സഹതാപമായി ...ഇപ്പൊ വേറെന്തോ ഒന്ന് അവരോട് ഉണ്ട് ...പക്ഷെ മീനു ... എന്നെ അത്രത്തോളം സ്നേഹിക്കുന്ന അവളെ ഞാൻ എങ്ങിനെയാ ചതിക്കാ ...
💬 Comments
View all comments