0%

Chapter Title : മലർവാടി 4 [Mizmu-The copier]

Author : Mizmu-The copier Read All Parts 40.5K

...

ടീച്ചർ : അതൊക്കെ തീരുമാനമാക്കി തരാ ... ഞാനൊരു ക്ലാസ് ടെസ്റ്റ് വെക്കുന്നുണ്ട് ...അപ്പോ അറിയാ എല്ലാം ....

അഭി : ടീച്ചറെ ...ചതിക്കല്ലി ട്ടോ ... പണി പാളും

ടീച്ചർ : ഒരു ടഫ് ടെസ്റ്റ് തന്നെ തരും മക്കളെ ... തോറ്റ നല്ല പണിയും തരും

അഭി : എന്നാ എനിക്ക് ആ ചോദ്യങ്ങൾ ആദ്യം തന്നെ പറഞ്ഞു തരണം ... കൈക്കൂലി തരാം ടീച്ചറെ ...

ടീച്ചർ : ഒരു കൂലിയും വേണ്ട ...നിങ്ങളെ ഗാങിനെ ഞാൻ പൂട്ടും ...

അഭി : കുറച്ചു സമാദാനത്തിനാ ഇവിടെ വന്ന് ഇരിക്കുന്നത് ... മനുഷ്യനെ പേടിപ്പിച്ച് ഇന്നത്തെ ഉറക്കം കളയും ടീച്ചർ ....

ഞാൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത് ... ഒപ്പം ടീച്ചറും മീനുവും ചിരിച്ചു

മീനു ആണെങ്കിൽ പോസ്റ്റ് ആയി ഇരിക്കാണ് ...ഞങ്ങളുടെ സംസാരം കേട്ട് വെറുതെ അവളും ചിരിക്കുന്നു ....

നീ വെറുതെ ഇരിക്ക് ...ആവശ്യമില്ലാത്ത പണി ചെയ്തിട്ടല്ലേ ...ഒറ്റക്ക് വന്ന പോരെന്നോ

ഞാനല്പം ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞു

ടീച്ചർ : ഇവിടെ ഇങ്ങനെ ഇരുന്നാൽ എങ്ങിനെ സമാദാനം കിട്ടാ ...അഭി ..

അഭി : അതൊന്നുല്ല ടീച്ചറെ ... ഇരുട്ടത്ത് ഇരുന്ന് പുറത്തേക്ക് വെറുതെ നോക്കിയാൽ മതി ...ശാന്തമായ ചിന്ത മനസ്സിലേക്ക് പതിയെ ഓടിയെത്തും ...

ടീച്ചർ : ആണോ ... എന്ന ഞാനും ഒന്ന് ഇരുന്ന് ശാന്തത കിട്ടോ നോക്കട്ടെ

അതും പറഞ്ഞു ടീച്ചർ കണ്ണുരുട്ടി പുറത്തേക്ക് നോക്കി

അഭി : അടിപൊളി ...ഇതെന്തിനാ ഇങ്ങനെ നോക്കണേ

💬 Comments

View all comments