Chapter Title : മലർവാടി 4 [Mizmu-The copier]
ടീച്ചർ : ഇല്ല... ഉറക്കം വരുന്നില്ല ...അപ്പൊ ഇവളാ പറഞ്ഞത് അഭി ...ഇവിടെ ഇരിക്കാറുണ്ടെന്ന് ...അപ്പൊ ഞങ്ങള് ഇങ്ങോട്ട് വന്നു
തമാശ പറഞ്ഞാലും മനസ്സിലാവാത്ത ഒരു പോത്ത് ...
ഞാൻ മീനുവിനെ നോക്കി ഒന്ന് പല്ലിറുമ്മി
അഭി : മീനു ആ ലൈറ്റ് ഇട്ടേര് ...
അവളെഴുന്നേറ്റു ലൈറ്റ് ഇട്ടു
ടീച്ചർ : എന്താ അഭി ഇരുട്ടത് ഒറ്റക്ക് ഇരിക്കണ് ... എന്നും ഇരിക്കാറുണ്ടോ
ടീച്ചർ അത് ചോദിച്ചത് മീനുവിനെ ഒന്ന് ഇടംകണ്ണിട്ട് നോക്കിയാണ്
അഭി : ഒന്നൂല്ല ... വെറുതെ പുറത്തേക്കും നോക്കി ഇരിക്കും ...മനസ്സ് ഒന്ന് ഫ്രീ ആവും ...സുഗായി ഉറങ്ങാ ...
ടീച്ചർ : അത് നല്ല ഐഡിയ ആണല്ലോ ...എനിക്കാണെങ്കിൽ സ്കൂളിലെ പ്രഷർ കാരണം ശെരിക്ക് ഉറങ്ങാനും പറ്റുന്നില്ല
അഭി : എന്ന ടീച്ചർ ഇനി ഇവിടെ വന്ന് ഇരുന്നോ ...മനസ്സ് ഒന്ന് ഫ്രീ ആവുമ്പൊ പോയി കിടന്ന മതീലോ ...അല്ലെ മീനു
മീനു ഒന്ന് പുഞ്ചിരിച്ചു ...ഒപ്പം ടീച്ചറും
ടീച്ചർ : നീ ഇന്നെന്താ ക്ലാസ്സിൽ വരാഞ്ഞേ
അഭി : ഇന്നെന്തോ ഒരു മൂഡില്ല ...അപ്പൊ വന്നില്ല
ടീച്ചർ : നിനക്കോ അതോ നിന്റെ ടീമിനോ മൂഡില്ലാത്തത് ... ആരും വന്നിട്ടില്ലല്ലോ
അഭി : അപ്പൊ ആതിരയും വന്നില്ലേ ?...
അമലും ,ബിനുവും, ഉണ്ടാവൂല എന്ന പറഞ്ഞിരുന്നു ...ആതിര ലീവാവും എന്ന് വിചാരിച്ചില്ല
ടീച്ചർ : ഇല്ല അവളും വന്നിട്ടില്ല ...നിങ്ങള് നല്ല ഉഴപ്പന്മാരാവുന്നുണ്ട് ട്ടോ ..
അഭി : ഞങ്ങള് പഠിപ്പികളാ ടീച്ചറെ ...ക്ലാസ്സിൽ കോപ്പ് ...എക്സാമിൽ ടോപ്
💬 Comments
View all comments