Chapter Title : മലർവാടി 4 [Mizmu-The copier]
... ജോലിക്കാരി ആയപ്പോ ഫുൾ ബിസി ആണല്ലേ ...
അനു : ഞാൻ രാവിലെ പോയാൽ ആറു മണി ആവില്ലേ വരാൻ ...അപ്പൊ നീ ചിലപ്പോ പുറത്തായിരിക്കും ...ഞാൻ നേരത്തെ കഴിച്ചു കിടക്കേം ചെയ്യും
അഭി : ഇപ്പൊ ...ഭയങ്കര ജാഡയാണെന്നൊക്കെ കേട്ടല്ലോ ... അജി പറഞ്ഞു
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
അനു : ആ ...ഞാൻ അവനെ കണ്ടിരുന്നു ... അപ്പൊ ഇച്ചിരി തിരക്കായിരുന്നു ...മിണ്ടാൻ പറ്റിയില്ല.. അതായിരിക്കും
അവളും ചരിച്ചു
ടീച്ചർ : ചായ എടുക്കട്ടേ അഭി ...
അഭി : മ്മ് ... ചായക്ക് കൂടെ കഴിക്കാൻ വല്ലതും ണ്ടോ
ടീച്ചർ :ഇന്ന് മീനൂസ് സ്പെഷ്യൽ ഉണ്ട് ...
അഭി : ആഹാ ...എന്നാ പോരട്ടെ
ഞാനാ തറയിലേക്ക് കയറിയിരുന്നു ... പിന്നെ എല്ലാവരോടും സംസാരിച്ചിരുന്നു ... രാത്രി ഭക്ഷണവും കഴിച്ച് നേരെ റൂമിലേക്ക് വെച്ച് പിടിച്ചു ...
ഒരു കറുത്ത തുണിയും കറുത്ത ടീഷർട്ടും ഇട്ട് വരാന്തയിലേക്ക് പോയി ...ഇതിപ്പോ കുറച്ചായിട്ടുള്ള ശീലമാണ് ... രാത്രി വരാന്തയുടെ ഒരു മൂലയിൽ അരണ്ട വെളിച്ചം മാത്രമുള്ളൊരിടത്ത് ഒരു ചാര് കസേരയിൽ ഇരിക്കുന്നത് ...അച്ചു പിണങ്ങി നിന്നപ്പോ തുടങ്ങിയതാ ...ഇപ്പോഴും അങ്ങനെ ചെന്ന് കുറച്ചുനേരം ഇരിക്കും ... അന്ന് സങ്കടം വന്നിട്ടാണെങ്കിൽ ...ഇപ്പൊ അല്പം സമാദാനത്തോടെ ഇരിക്കാൻ …
അങ്ങനെ ഇരിക്കുമ്പോഴാണ് മീനു അങ്ങോട്ട് വരുന്നത് ...ഞാൻ സന്തോഷത്തോടെ അവളെ നോക്കി ഒന്ന് ചിരിച്ചു ...ആ ചിരിക്ക് അല്പായുസ്സായിരുന്നു ...അവളുടെ കൂടെ ടീച്ചറും ..
മൂഞ്ചി….
അഭി : രണ്ടാളും കിടന്നില്ലേ ?...
💬 Comments
View all comments