0%

Chapter Title : മലർവാടി 4 [Mizmu-The copier]

Author : Mizmu-The copier Read All Parts 39.4K

: വേണ്ട മോളെ ...തലക്കൊരു കനം ...ഏട്ടനൊന്ന് കിടക്കട്ടെ ട്ടോ ...

മീനു : അയ്യോ... എന്ത് പറ്റി ...

അഭി : ഒന്നല്ല പൊന്നേ ..... മോള് ചെല്ല് ... ഒന്ന് കിടന്നാ ശെരിയാവും ...എന്റെ പൊന്നോ ...

അവൾ എന്നോടൊന്ന് ചിരിച്ച് ടാറ്റ കാട്ടി താഴേക്ക് പോയി

ഇവൾക്കെന്തോ പറ്റിയിട്ടുണ്ടല്ലോ .... കിളി പോയ പോലെ ...

ഞാൻ ചിരിച്ചുകൊണ്ടാലോചിച്ചു ...പിന്നെ ചെറുതായി ഒന്ന് മയങ്ങി ...എഴുന്നേറ്റപ്പോ 7 മണി

മുഖം ഒന്ന് കഴുകി ഞാൻ നേരെ താഴേക്ക് ചെന്ന് ..അടുക്കളയിൽ നിന്ന് സംസാരവും ചിരിയുമൊക്കെ കേൾക്കുന്നുണ്ട് ...ഞാൻ നേരെ അങ്ങോട്ട് ചെന്നു ...

എല്ലാവരും സംസാരത്തിലാണ് ...എന്നെ കണ്ടതും അച്ചു

അച്ചു : അഭി ...തലവേദന മാറിയോ ...മീനു പറഞ്ഞു ...ഞാൻ വന്ന് നോക്കിയപ്പോ നീ നല്ല ഉറക്കമാണ്

തലവേദനയോ... എനിക്കോ ... ദൈവമേ ആ കോമഡിയും ഏറ്റില്ലെ ... ഇവള് അതും സീരിയസാക്കിയോ ...ഞാൻ മീനുവിനെ ഒന്ന് നോക്കി

അവൾ അല്പം സങ്കടത്തോടെ എന്നെ നോക്കുന്നു ...

ടീച്ചർ : കുറവുണ്ടോ അഭി ...

അനു : മുഖത്ത് നല്ല ക്ഷീണം ണ്ട് ട്ടോ ...

അപ്പൊ അവൾ പഞ്ചായത്ത് മുഴുവൻ പറഞ്ഞിട്ടുണ്ട് ....

അഭി : ആ ...കുറവുണ്ട് ..

ഞാൻ കൂടുതൽ explain ചെയ്യാൻ പോയില്ല ...പിന്നെ ഒരുപാട് ചോദ്യം വരും

അഭി : 'അമ്മ എവിടെ അച്ചു

അച്ചു : ഒരു യാത്ര കഴിഞ്ഞു വന്നതല്ലേ കിടക്കാണ്

അഭി : അനു ...നിന്നെ ഇപ്പൊ കാണാനേ കിട്ടുന്നില്ലല്ലോ

💬 Comments

View all comments