Chapter Title : മലർവാടി 4 [Mizmu-The copier]
മടിച്ചു എന്റെ അടുത്തു വന്ന് ഇരുന്നു ... ഇടക്ക് വാതിലിന്റെ ഭാഗത്തേക്ക് നോക്കുന്നുണ്ട് ...അവൾക്ക് ഉള്ളിൽ ചെറിയ പേടിയുണ്ട് ...അച്ചു വരുമോ എന്നായിരിക്കും ...അച്ചു വരില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു ... എന്നാലും ഞാൻ ബുദ്ദിമുട്ടിക്കാൻ നിന്നില്ല ...
അഭി : മീനു ..നീ ...രാത്രി വരാന്തയിലേക്ക് വരുമോ ...അനു ഉറങ്ങീട്ട് മതി ...പേടിണ്ടോ ...
മീനു : രാത്രിയോ എന്തിനാ ...
അഭി :എനിക്കാ പഞ്ചായത്ത് ഗ്രൗണ്ട് വഴി ഒന്നോടണം ...നിനക്ക് ഇവിടന്ന് കാണുന്നുണ്ടോ അറിയാനാ ... ഹല്ല ...പിന്നെ
മീനു : അഭിയേട്ടൻ എന്നെ പറ്റിക്കല്ലേ ....
ദൈവമേ ഇതിന് ഞാൻ ഊതിയതാണെന്ന് മനസ്സിലായില്ലേ ...സീരിയസാക്കിയോ
അഭി : എടീ ...വെറുതെ സംസാരിച്ചിരിക്കാനാ ...
മീനു : ഒറ്റക്ക് എനിക്ക് പേടിയാ അഭിയേട്ടാ ...
ഞാൻ പിന്നെ അവിടെ പഴം പുഴുങ്ങാനല്ലേ പോണത്
അഭി : എന്നാ ...അച്ചൂനേം .ചേച്ചിയേം ..അനൂനേം ..ഒക്കെ വിളിക്ക ...അപ്പൊ പേടിയാവില്ലല്ലോ
മീനു : അയ്യോ ...അഭിയേട്ടാ ...അവര് നേരത്തെ കിടക്കും ....
ദൈവമേ ...ഇതിനു എവിടേലും ചെറിയ പിരി ലൂസ് ണ്ടോ …എനിക്ക് ചെറിയ ഒരു ദേഷ്യം വന്നു ...എല്ലാം സീരിയസാക്കി എടുത്താൽ പിന്നെ എന്ത് ചെയ്യും
അഭി : മോള് ചായ കുടിച്ചോ…
മീനു : ഇല്ല അഭിയേട്ട ...ഞാൻ ഡ്രസ്സ് മാറ്റിട്ടുള്ളു താഴേക്ക് പോയിട്ടില്ല ...
അഭി : എന്ന മോള് വേഗം ചെല്ല് ...അച്ചു നിന്നെ കത്തിരിക്ക ചായകുടിക്കാൻ ...
ഈ ഏട്ടനൊന്ന് കിടക്കട്ടെ ...
മീനു : അഭിയേട്ടന് ചായ വേണ്ടേ
അഭി
💬 Comments
View all comments