0%

Chapter Title : മലർവാടി 4 [Mizmu-The copier]

Author : Mizmu-The copier Read All Parts 38.1K

അകത്തേക്ക് വന്നിട്ടും അച്ചു എന്റെ നെഞ്ചിൽ നിന്നെഴുന്നേറ്റില്ല ...എന്തിന് എണീക്കണം ...അവളുടെ പുന്നാര ആങ്ങള അല്ലെ ...അവൾ അങ്ങിനെ കിടന്നു കൊണ്ട് തന്നെ അമ്മയോട് അമ്മാവന്റെ വീട്ടിലെ വിശേഷം ഒക്കെ ചോദിച്ചു കൊണ്ടിരുന്നു ...മീനു നേരെ മുകളിലേക്ക് പോയിരുന്നു ...'അമ്മ അവിടന്ന് പോയപ്പോ ...ഞാൻ അവളോട് എന്റെ പെണ്ണിനെ കണ്ടിട്ട് വരാം എന്ന് പറഞ്ഞു മുകളിലേക്ക് നടന്നു ...

ഗോവണി കയറുമ്പോ ഞാൻ ചെറു ചിരിയോടെ ഒന്ന് തിരിഞ്ഞു നോക്കി ...അവളുടെ മുഖം കാണാൻ ...എന്നെ തന്നെ നോക്കി സോഫയിൽ ഇരിക്കുന്നുണ്ട് ...പ്രത്യേകിച്ച് ഭാവം ഒന്നും ഇല്ല ..ഞാൻ നോക്കുന്നത് കണ്ടപ്പോ എന്നെ ഒന്ന് കൊഞ്ഞനം കുത്തി സോഫയിൽ നീണ്ട് നിവർന്നു കിടന്നു ...ഞാൻ ചിരിച്ചു കൊണ്ട് മുകളിലേക്ക് കയറി

മീനുവിന്റെ മുറി അടച്ചിരിക്കാണ് ...ഞാൻ വാതിലിൽ ഒന്ന് മുട്ടി എന്റെ റൂമിലേക്ക് നടന്നു ...റൂമിലെത്തി ബെഡിലേക്ക് ഒന്ന് കിടന്നതും മീനു റൂമിൽ ഹാജരായി

അഭി : ഹോ ...എന്റെ പെണ്ണ് വന്നോ ...കാണാൻ കൊതിയായി മോളെ ...

മീനു : രാവിലെ അല്ലെ കണ്ടത് ...അപ്പോഴേക്കും കൊതിയായോ കാണാൻ

അഭി : പിന്നേ ...എപ്പൊ പോയതാ ...എന്താ ഇത്ര വൈകിയത്

മീനു : 'അമ്മ വിശേഷം ഒക്കെ പറഞ്ഞു തീരണ്ടേ

അഭി : ഇങ്ങ് വാ പെണ്ണെ ...

ഞാൻ ബെഡിൽ കിടന്ന് കൊണ്ട് തന്നെ അവളെ വിളിച്ചു

മീനു : വേണ്ട അഭിയേട്ടാ ...അച്ചു ചേച്ചി വന്നാ ...മോശല്ലേ

അഭി : അച്ചു ഇപ്പൊ ഇങ്ങോട്ട് വരില്ല ...നീ ഇങ് വന്നേ

അവൾ മടിച്ചു

💬 Comments

View all comments