0%

Chapter Title : മലർവാടി 4 [Mizmu-The copier]

Author : Mizmu-The copier Read All Parts 41.1K

...ഇങ്ങനെ നോക്കിയ അപ്പുറത്തെ ശാന്ത വരെ എഴുന്നേറ്റോടും ...പിന്നെ അല്ലെ ശാന്തത ...

എന്റെ വർത്താനം കേട്ടു രണ്ടാളും കുലുങ്ങി ചിരിച്ചു ... മീനു കുറച്ചധികം ചിരിച്ചു

അഭി : ഇങ്ങനല്ല .... നമ്മൾ ഇരുട്ടത്ത് ഇരിക്കണം ... എന്നിട്ട് പുറത്തെ ചെറിയ വെളിച്ചത്തിലേക്ക് നോക്കണം ....

ടീച്ചർ : അതെന്തിനാ ...അപ്പൊ പുറത്ത് എന്ത് കാണാനാ ...

അഭി : നമ്മൾ ശബ്ദമുണ്ടാക്കാതെ ഇവിടെ ഇരുന്ന് പുറത്തേക്ക് ശ്രദ്ദിച്ചാൽ ...രാത്രിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പ്രേതങ്ങളെ കാണാം ... വെള്ള സാരിയും ...നീളമുള്ള മുടിയും ... വലിയ പല്ലും ഒക്കെയായിട്ട് ഇങ്ങനെ നടന്നു പോവും ... നമ്മള് ശബ്ദമുണ്ടാക്കിയാൽ ...അവർ നമ്മളെ കാണും ...കണ്ടാൽ നമ്മൾ തീർന്നു ...

ഞാൻ കുറച്ചു പേടിപ്പിക്കുന്ന രീതിയിൽ ആണ് പറഞ്ഞത് ...

ഞാൻ പതിയെ രണ്ടാളേം ഒന്ന് നോക്കി ...

മീനു ടീച്ചറുടെ കയ്യിൽ മുറുക്കി പിടിച്ചിരിക്കുന്നു ...മുഖത്തു നല്ല ഭയം ... ടീച്ചർ ഒന്നും മിണ്ടുന്നില്ല ...രണ്ടും നന്നായി പേടിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി ...

ടീച്ചർ : ഓ ..പിന്നേ .. എന്നിട്ട് പ്രേതമുണ്ടായിട്ടല്ലേ നീ ഇവിടെ ഇങ്ങനെ ഒറ്റക്കിരിക്കണേ ...

അഭി : ഞാൻ കാണാറുണ്ട് ...ഭയങ്കര സുന്ദരികളാ ... ആ സൗന്ദര്യം കണ്ടാൽ പിന്നേം പിന്നേം കാണാൻ തോന്നും ... അതോണ്ടല്ലേ ഞാനിവിടെ എന്നും വന്നിരിക്കുന്നത്

ടീച്ചർ : അപ്പൊ നീ ഇവിടെ ഇരിക്കുന്നത് കണ്ടാൽ ...നിന്നെ ഉപദ്രവിക്കില്ലേ ...ഒന്ന് പോ അഭി ...കള്ളം പറയാതെ

അഭി : ഇല്ല ഇങ്ങോട്ട് വരില്ല ...

💬 Comments

View all comments