Chapter Title : മലർവാടി 4 [Mizmu-The copier]
: മ്മ് ...
ഞാനൊന്ന് മൂളി
ലച്ചു : അതെനിക്കറിയാം അഭി ...ഞാനവളെ ഞങ്ങളെ 'അമ്മ പ്രസവിച്ചത് മുതൽ കാണുന്നതല്ലേ ...അവളുടെ ചുണ്ടൊന്നനങ്ങിയാ.... ആ മുഖത്തൊരു നിഴല് വീണാൽ എനിക്കത് വായിക്കാൻ പറ്റും ... അവൾ നിന്റെ കൂടെ നടക്കുന്നതും എല്ലാം എനിക്കറിയാം ...നീ അവളെ തമാശക്കോ ...നിന്റെ കാര്യ ലാഭത്തിനോ അല്ല സ്നേഹിക്കുന്നത് എന്നും എനിക്കറിയാം ...നീ എന്റെ കുട്ടിയെ ഒരിക്കലും സങ്കടപ്പെടുത്തില്ലെന്ന് എനിക്കുറപ്പുണ്ട് ...
ലച്ചു കരയാൻ തുടങ്ങി ...എനിക്കും സങ്കടായി
അവൾക്കും നീ ജീവനാണ് ...നിനക്ക് എന്തെങ്കിലും വയ്യായ്ക വന്നാൽ പോലും അവളുടെ മുഖം വാടും ...അന്ന് നീ പനിച്ച് ഹോസ്പിറ്റലിൽ കിടന്നപ്പോ അവള് എന്തോരം സങ്കടപ്പെട്ട നടന്നത് എന്നറിയോ ...ഭക്ഷണം പോലും ശെരിക്ക് കഴിക്കുന്നില്ലായിരുന്നു ...അച്ചു വരുമ്പോ നിന്റെ കാര്യം ആരും അറിയാതെ ചോദിക്കും ..അച്ചു കുഴപ്പമില്ല എന്ന് പറയുമ്പഴാ എന്റെ കുട്ടീടെ മുഖം തെളിയുന്നതും എന്തെങ്കിലും കഴിക്കുന്നതും ...
പക്ഷെ അഭി ... എനിക്ക് നിന്നെ പിരിയാൻ കഴിയില്ല അഭി ... ഇത് തെറ്റാണെന്ന് എനിക്കറിയാം ...എന്റെ കുട്ടിയെ പറ്റിക്കാണെന്നും എനിക്കറിയാം ..പക്ഷെ എനിക്ക് പറ്റുന്നില്ല അഭി ... നിങ്ങള് രണ്ടാളും ഒരുമിച്ചുനടക്കുമ്പോ എന്തോരം സന്തോഷാണെന്ന് അറിയോ ...ഞാൻ നിന്നെ കുറെ മറക്കാൻ നോക്കി പൊന്നെ ...എനിക്ക് പറ്റുന്നില്ലെടാ ...
നീ എന്നോട് പലപ്പോഴും അവളുടെ കാര്യം പറയാൻ നോക്കിയത് എനിക്കറിയാമായിരുന്നു ...ഞാൻപലപ്പോഴും മനപ്പൂർവം ഒഴിഞ്ഞ് മാറിയതാ ... നിനക്ക് അവളെ ചതിക്കാൻ കഴിയില്ല ...ആ വേദന കൊണ്ടാണ് എന്നോട് പറയാൻ ശ്രമിച്ചതും ... അതൊക്കെ നിന്റെ നല്ല മനസ്സാ
💬 Comments
View all comments