Chapter Title : മലർവാടി 4 [Mizmu-The copier]
അഭി... അതൊക്കെ കാണുമ്പോ എനിക്ക് നിന്നോട് സ്നേഹം കൂടുന്നതല്ലാതെ നിന്നെ മറക്കാനോ വെറുക്കാനോ കഴിയുന്നില്ലെടാ ...
ഞാൻ ആദ്യമായി വീട്ടിൽ വന്നപ്പോ നീ എന്നെ കണ്ട് ഓടിയില്ലേ ...അന്നൊരുപാട് സങ്കടായി ...ഞാൻ അച്ചൂന്റെ റൂമിലെ ബാത്‌റൂമിൽ കയറി എത്ര കരഞ്ഞു അറിയോ അഭി ...അപ്പോഴും എനിക്ക് നിന്നോട് ഒരു തരി ദേഷ്യം തോന്നിയില്ല ഈ പൊന്നിനോട് സ്നേഹം മാത്രമേ തോന്നിയുള്ളൂ ....
പിറ്റേന്ന് എന്നോട് കോളേജിൽ നിന്ന് നീ പറഞ്ഞില്ലേ ... ഞാൻ നിന്നെ ഉപദ്രവിച്ചെന്നും നിനക്കെന്നോട് ദേഷ്യമാണെന്നും വെറുപ്പാണെന്നുമൊക്കെ ...നീ അതൊക്കെ പറഞ്ഞു ക്ലാസ്സിലേക്ക് പോയി ... എനിക്കെത്രത്തോളം സങ്കടം വന്നു എന്നറിയോ ...ആ ദിവസം മുഴുവൻ ഞാൻ കരഞ്ഞു ...അന്ന് വീട്ടിലെത്തിയിട്ടും സങ്കടം മാറിയില്ല അഭി ...
എന്നെ വേണ്ടാന്ന് വെക്കെല്ലെടാ ...സഹിക്കാൻ കഴിയില്ല ...എത്ര ഞാൻ മറക്കാൻ നോക്കി അറിയോ ...ഇതെന്റെ കുട്ടീടെ ചെക്കനാ ...ഞാനാഗ്രഹിക്കുന്നത് തെറ്റാ ..എന്നൊക്കെ ഞാൻ എന്നെ തന്നെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി ... പക്ഷെ പിന്നെ നിന്റെ മുഖം കാണുമ്പോ ഈ ചിരി കാണുമ്പോ ഞാൻ മറക്കാൻ നോക്കുന്ന സ്നേഹം അതിനേക്കാളേറെ പിന്നേം ഉള്ളിൽ തോന്നും
നിങ്ങളെ ഞാൻ ഒരിക്കലും ശല്യം ചെയ്യില്ല അഭി ...പക്ഷെ എന്നോട് മറക്കാൻ പറയരുത് ...അതെനിക്ക് കഴിയില്ല ... ഇത് കാരണം എന്നെ വെറുക്കേം ചെയ്യരുത് ...എന്റെ കുട്ടികളെ നിങ്ങള് പൊന്നുപോലെ നോക്കുമെങ്കിൽ ...ഞാൻ മരിച്ചോളാം അഭി ... അല്ലാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല പൊന്നെ ...
അവളുടെ നെഞ്ചിലേക്ക് എന്റെ കണ്ണീര് വീണപ്പഴാ അവൾ സംസാരം നിർത്തിയത് ...
ലച്ചു
💬 Comments
View all comments