0%

Chapter Title : മംഗള ലക്ഷദീപ് 1 [Arun]

Author : Arun Read All Parts 109.3K

അവർക്കു അടുത്തേക് ഞാൻ ഇരുന്നു

ഇതെലാം കണ്ടു വേണുച്ചേട്ടനും രമ്യ ചേച്ചിയും മീരചേച്ചിയും ഞങ്ങളെ നോക്കി ഇരുപ്പുണ്ട്

" എന്ന വാ എല്ലാവര്ക്കും ഒരുമിച്ച് കഴിക്കാം "

രമ്യ ചേച്ചി ആയിരുന്നു ആ ആശയം വെച്ചത്

" ഓക്കേ "

മീരചേച്ചിയും കൂടെ പറഞ്ഞത് കൂടെ എല്ലാവരും കൈ കഴുകി വന്ന ഒരുമിച്ച് ഇരിക്കുന്ന കഴിക്കാൻ തുടങ്ങി,

കാതുമോൾ ആണേൽ വിശന്നു ഇരിക്കാനെന്ന തോന്നി , ഫുഡ് കണ്ടപാടെ ആൾ അതിലേക് ചാടി

പെട്ടന്ന് ഒരു സൗണ്ട് കേട്ട് എല്ലാരും മുകളിലേക്കു നോക്കിയപ്പോ കാണുന്നത് എല്ലാവരെയും നോക്കി മുകളിൽ ഇരിക്കുന്ന അവളെയാണ്

" അതെ എനിക്കും കൂടി കുറച്ചു ഫുഡ് താരോ "

എല്ലാവരും അത് കേട്ടപ്പോ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി എന്നിട്ട് ചിരിച്ചു

" അത് എന്ത് ചോദ്യമേ മോളെ, മോള് ഇങ്ങോട്ടേക്കു ഇറങ്ങി വാ "

മീര ചേച്ചി ആയിരുന്നു പറഞ്ഞത്

അത് കേട്ടപാടെ പുള്ളിക്കാരി ചാടി താഴത്തേക് വന്നു

നല്ല ഒരു ചിരിയും പാസ് ആക്കി അവൾ പറഞ്ഞു

" അമ്മ ഫുഡ് എല്ലാം റെഡി ആക്കി വെച്ചതാ ഞാൻ പെട്ടാണ് ഇറങ്ങിയപ്പോ എടുക്കാൻ മറന്നു, ഇപ്പൊ കഴിക്കാൻ നോക്കിയപ്പോ ഫുഡ് കാണുന്നതും ഇല്ല"

"മോള് പോയി കൈ കഴുകി വാ" സ്വരസ്വതി അമ്മ പറഞ്ഞു

പിന്നെ എല്ലാരും കൂടി കഴിച്ചു

" മോളുടെ പേരെന്താ"

രമ്യ ചേച്ചിയുടെ ചോദ്യത്തിന് അവൾ ചേച്ചിയെ നോക്കി " പാർവതി " എന്ന് പറഞ്ഞു

"പാറു " ഞാൻ മനസ്സിൽ പതിയെ ആ പേര്

💬 Comments

View all comments