0%

Chapter Title : മംഗള ലക്ഷദീപ് 2 [Arun]

Author : Arun Read All Parts 25.1K

മൈൻഡ് ആകാത്ത പെണ്ണ് ആയിരുന്നു ഇപ്പോൾ എന്നോട് അടുത്ത കൂട്ടുകാരെ പോലെ സംസാരിക്കുന്നത്

ഞാൻ എന്റെ സംശയം അവളോട് ചോദിച്ചു

" അതൊക്കെ പോട്ടെ കുറച്ച നേരം മുൻപ് വരെ നമ്മളെ ഒന്നും മൈൻഡ് ആകുന്നുണ്ടയിലല്ലയോ ,പെട്ടന്ന് എന്താ "

"ആര് പറഞ്ഞു മൈൻഡ് അകീല എന്ന് , ഞാൻ ചേട്ടനെ നോക്കിയപ്പോ നിങ്ങൾ എല്ലാരും കൂടെ നല്ല വർത്താനം, പിന്നെ ആദ്യമായി കാണുന്ന ആളോട് സംസാരിക്കാൻ ഉള്ള മടിയും പേടിയും ഒക്കെ ഇണ്ടായി"

" ഓ ഇൻവെർട്ടർ ആണോ" ഞാൻ അവളെ കളിയാക്കി ചോദിച്ചു

" ഇൻവെർട്ടർ ഓ, അതെന്താ" ഒരു സംശയത്തോടെ അവൾ ചോദിച്ചു

" ഇന്ട്രോവേർട് ആണോ എന്ന് "

" അയ്യോ അല്ല, ഞാൻ എന്റെ ഫ്രണ്ട് സർക്കിൾ ഒക്കെ ഞാൻ നല്ല ആക്റ്റീവ് ആ, പക്ഷെ ട്രെയിൻ യാത്ര കളെ കുറിച്ചുള്ള കഥകളൊക്കെ കേട്ടപ്പോ തുടങ്ങിയ ഒരു പേടി "

"പേടിക്കേണ്ട "ഞാൻ പറഞ്ഞു

" ചേട്ടൻ അയ്യോ... സോറി സിദ്ധു ആദ്യമായിട്ടാണോ വീട് വിട്ടു നില്കുന്നത്"

" അതെ, താനോ "

"അതെ ഞാനും,"

" അമ്മയേം അച്ഛനേം മിസ് ചെയ്യുന്നുണ്ടോ "

എന്റെ ആചോദ്യത്തിനു നിരാശയോടെ നിക്കുന്ന ആ അവളെ കണ്ടപ്പോ എനിക്ക് എന്തോ വല്ലായിമ തോന്നി

" എന്ത് പറ്റി " ഞാൻ ചോദിച്ചു

" ഏയ് ഒന്നുല്ല , എന്റെ അച്ഛൻ എന്റെ കുഞ്ഞിലേ മരിച്ചതാ , അപ്പൊ പെട്ടാണ് അച്ഛനെ പറ്റി കേട്ടപ്പോ "

" അയ്യോ സോറി" എന്തോ തെറ്റ് ചെയ്തതുപോലെ

💬 Comments

View all comments