Chapter Title : മംഗള ലക്ഷദീപ് 2 [Arun]
ഞാൻ അവളോട് പറഞ്ഞു
" അയ്യോ കൊഴപ്പില്ല , അമ്മയെ ഞാൻ നല്ലോണം മിസ് ചെയ്യും, ചെറുതിലെ തൊട്ടേ അമ്മ ആയിരുന്നു എന്റെ ബെസ്റ് ഫ്രണ്ട്, അപ്പൊ അമ്മയെ മിസ് ചെയ്യാതെ ഇരിക്കോ "
മുഖത്തെ സങ്കടം മാറ്റി വെച്ച് കൊണ്ട് അവൾ പറഞ്ഞു
" ശെരി ശെരി, സംസാരിച്ചു നിന്ന് സമയം പോയത് അറിഞ്ഞില്ല, വാ കിടക്കാം "
ഞാൻ അവളോട് പറഞ്ഞു, പെട്ടന്ന് എന്തോ ഓർത്തു ശെരി എന്ന് അവളും പറഞ്ഞു
ഞാൻ അത് പറഞ്ഞപ്പോ അവളുടെ മുഖം വാടിയോ , അവൾക് എന്നോട് എന്തോ സംസാരിക്കാൻ ഉള്ളത് പോലെ തോന്നി,
വേണ്ട എന്തിനാ ആവശ്യം ഇല്ലാത്ത വിഷമങ്ങൾ ഒക്കെ എടുത്ത് തലയിൽവെക്കുന്നെ അല്ലെങ്കിൽ തന്നെ കുറെ വിഷമങ്ങൾ ഉണ്ട്
ഞങ്ങൾ രണ്ടു പേരും പതിയെ സീറ്റ് ലെക് കേറി കിടന്നു
എപ്പോളോ ഉറങ്ങി പോയി
പിറ്റേദിവസം ആരോ എന്റെ മുഖത്തു തലോടുന്നത് പോലെ തോന്നിയപ്പോളാണ് ഞാൻ എഴുന്നേറ്റത് , നോക്കുമ്പോ കാതുമോൾ ആണ്
" ചേട്ടൻ എന്താ ഇവിടെ കിടക്കുന്നെ "
കുറുമ്പൊടു കൂടെയുള്ള ആ ചോദ്യത്തിന് നല്ല ഒരു ചിരിയും പാസ് ആക്കി ഞാൻ അവളോട് പറഞ്ഞു
" മീര ആന്റി യെ കോക്കാച്ചി പിടിക്കാതെ ഇരിക്കാൻ "
ഈ ഡയലോഗ് പറഞ്ഞു ഞാൻ മീര ചേച്ചിയെ നോക്കിയപ്പോ നിന്നെ ഇപ്പൊ ശെരിയാക്കിത്തരാട എന്ന ഭാവത്തിൽ എന്നേം നോക്കി ഇരിക്കുകയാണ് കക്ഷി
ഇത് കേട്ടപാടെ കാത്തുമോൾ നിർത്താതെ ചിരിച്ചു , ഇതെല്ലം കണ്ട എല്ലാവരും പരസ്പരം ചിരി ആയിരുന്നു
അപ്പോളും നമ്മടെ
💬 Comments
View all comments