Chapter Title : മംഗള ലക്ഷദീപ് 2 [Arun]
മീശക്കാരൻ നല്ല ഉറക്കം ആയിരുന്നു
സ്വരസ്വതി അമ്മ കാലത്തെ ഫ്രഷ് ആയി ഇരുപ്പുണ്ട്
" പോയി പല്ലു തേച്ചിട് വാ ചെക്കാ, ബ്രഡ് ഇരിപ്പുണ്ട് അത് കഴിക്കാം"
രമ്യ ചേച്ചിയുടെ ഉപദേശം വന്നു
ഞാൻ സീറ്റിൽ നിന്ന് എഴുനേറ്റ് നോക്കിയപ്പോ പാറു എന്നേം നോക്കി ഇരിപ്പുണ്ട് പക്ഷെ മൗനം ആണ്
പല്ലു തേക്കുന്നതിന്റെ ഇടയിൽ ഞാൻ പതിയെ ആലോചിച്ചു
" എന്ത് പെട്ടന്നാണ് ഇവർ എല്ലാം ഇത്രത്തോളം അടുപ്പമായത്"
ഒരു കുടുംബത്തോടെ ഉള്ള യാത്ര പോലെ തോന്നുന്നു
പല്ലു തേച്ച ശേഷം ബ്രഡ് എല്ലാം കഴിച്ചു
പതിവുപോലെ എല്ലാവരും കൂടെ ഒരുമിച്ച് കഴിച്ചു
പാറുവും ഉണ്ടായിരുന്നു , അപ്പോളും എന്നോട് അതികം സംസാരം ഇല്ല
ഞാനും അവളെ ശല്യ പെടുത്തണ്ട എന്ന കരുതി
മീശക്കാരനാണേൽ കാലത്തെ എഴുനേറ്റ് എങ്ങോട്ടോ പോയി ഒരു വിവരോം ഇല്ല
ഫുഡ് ഏലാം കഴിച് അമ്മയെ വിളിച്ചു
" മോനെ ഇവിടെ ആയി "
" കറക്റ്റ് അറിയില്ല 'അമ്മ, മഹാരാഷ്ട്ര ആയെന്നു തോന്നുന്നു "
" എന്തെങ്കിലും കഴിച്ചോ കണ്ണാ നീ"
" ആ കഴിച്ചു അമ്മെ "
ഞാൻ അമ്മയോട് ഇവരെയൊക്കെ പറഞ്ഞു
എന്റെ സംസാരത്തിൽ നിന്നും ഞാൻ സന്തോഷവാൻ ആണെന്ന് മനസിലായപ്പോ അമ്മക്ക് സമാധാനം ആയപോലെ എനിക്ക് ആ സംസാരത്തിൽ നിന്നും മനസിലായി
" ശെരി എന്ന കണ്ണാ അമ്മക് ഡ്യൂട്ടി ക്ക് കേറാൻ സമയം ആയി "
"ശെരി അമ്മെ "
കാൾ കട്ട് ആയ ശേഷം ഞാൻ സീറ്റ് ലെക് ഇരുന്നു
" ആരാ വിളിച്ചേ
💬 Comments
View all comments