Chapter Title : മംഗള ലക്ഷദീപ് 2 [Arun]
പാട്ടു വന്നത്
" ആരാധികേ ...മഞ്ഞുതിരും വഴിയരികിൽ ..."
ആ പാട് കേട്ട പാടെ കണ്ണിൽ നിന്ന് അറിയാതെ തന്നെ കണ്ണുനീർ വന്നു
പാട്ടും ഓഫ് ആക്കി ഡോർ ന്റെ അവിടേക്കു വെച്ച് പിടിച്ചു
കണ്ണുനീർ നിർത്താൻ പറ്റുന്നില്ല
പെട്ടന്ന് പിന്നിൽ നിന്നും സിദ്ധു എന്നൊരു വിളി
തിരിഞ്ഞു നോക്കിയപ്പോ പാറു ആണ്
" എന്താ ടോയ്ലറ്റ് പോകാൻ ഇറങ്ങിയത് ആണോ"
അവളെ നോക്കാതെ കണ്ണുകൾ തുടച്ചു ഞാൻ ചോദിച്ചു
" ടോയ്ലറ്റിലും പോണം, പക്ഷെ അതിനു മുൻപ് തന്നോടും ഒന്നു സംസാരിക്കാം എന്ന കരുതി "
അവളുടെ സംസാരം കേട്ട് അവളുടെ മുഖത്തേക് ഞാൻ നോക്കി
" എന്താ .. എന്തുപറ്റി "
" നിരാശാകാമുകൻ ആണോ "
അവളുടെ ചോദ്യം കേട്ട പാടെ എന്ത് പറയണം എന്ന് അറിയാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കിനിന്നു
"ഏഹ്ഹ് എന്താ "
ഞാൻ ചോദിച്ചു
"എല്ലാ ഈ നിൽപ്പ് പിന്നെ ആരെയോ ഓർത്തു കണ്ണൊക്കെ നിറഞ്ഞ ഇരിക്കണപോലെ തോന്നി, പിന്നെ കാലത് കാത്തു ചോദിച്ചപ്പോ പെട്ടന്ന് നിശബ്ദം ആയത് എല്ലാം ഞാൻ ശ്രദ്ധിച്ചു"
ഇവൾ ഇതൊക്കെ എപ്പോ ശ്രദ്ധിച്ചു എന്ന് ആശ്ചര്യപെട്ട് ഞാൻ ഒരു ഉത്തരം പറയാൻ കിട്ടാതെ അവളെ നോക്കി നിന്ന്
കൂടുതൽ എന്നെ വിശപ്പിക്കണ്ട എന്ന് ഉദ്ദേശിച്ച ആണെന്ന് തോന്നുന്നു
"ലീവ് ഇറ്റ് മാൻ "
എന്റെ തോളിൽ തട്ടികൊണ്ട് അവൾ പറഞ്ഞു
ഞാൻ ചെറുതായി പുഞ്ചിരിച്ചു
" ഇന്ന് കാലത്തെ തൊട്ട് നമ്മളെ വെല്യ മൈൻഡ് ഇണ്ടായില്ലലോ, നിനക്ക് രാത്രി മാത്രം ആണോ
💬 Comments
View all comments