0%

Chapter Title : മംഗള ലക്ഷദീപ് 3 [Arun]

Author : Arun Read All Parts 48.5K

വെച്ച ശേഷം അവളെ നോക്കിയപ്പോ

" എനിക്ക് വിശക്കുന്നു "

"എന്തോന്ന് "

" എനിക്ക് വിശക്കുന്നെന്ന്..ഇന്നലെ രാത്രി ആ കഴിച്ചേ.. അതും എന്തോ പുല്ലു പോലെ ഇരിക്കുന്ന കറി"

"പുല്ലു ഓ ...കാലത് ഒന്നും കഴിച്ചില്ല ..., അതിനെങ്ങനെയാ നേരത്തും കാലത്തും എണീക്കണം "

"നീയും എന്റെ അമ്മയെപ്പോലെ ആകുവാനോ...ഇനി രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ക്ലാസ് തുറക്കും പിന്നെ എനിക്ക് ഉറങ്ങാൻ പോയിട്ട് നേരെ നടക്കാൻ പോലും സമയം കിട്ടീല്ലന്നെ..

അപ്പൊ പിന്നെ ഇപ്പോൾ അല്ലെ ഇതൊക്കെ പറ്റു .."

അവളുടെ സംസാരം കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത്

" ഓക്കേ ഓക്കേ മോള് ഉറങ്ങിക്കോട്ടോ ...." തമാശ രൂപേനെ ഞാൻ അവളോട് പറഞ്ഞു

എനിക്കും വിശപ്പിന്റെ വിളി നല്ലരീതിക് വരുന്നുണ്ട്

നേരെ അവളേം കൂട്ടി ഫുഡ് കോർട്ട് ലെക് വച്ചുപിടിച്ചു

രണ്ടു ബർഗറും വാങ്ങി ഒരുമൂലയിലേക് ഞങ്ങൾ ഇരുന്നു

പാറുവിനെ മിക്കവരും നോക്കുന്നുണ്ട്, ഒരു സുന്ദരി കുട്ടി അതും കേരളത്തിലെ പെൺ കുട്ടികൂടെ ആകുമ്പോ ഫാൻസ് കാണുമല്ലോ

ഞാൻ അവളോട് അത് പറഞ്ഞു

"പാറു...നിനക്കു വ്ടെ ഒരുപാട് ഫാൻസ് ഉണ്ടല്ലോ .."

"എന്താ.. മനസിലായില്ല "

"നീ ചുറ്റും ഒന്ന് നോക്കിക്കേ , എല്ലാരുടെയും കണ്ണ് നിന്റെ മേലെ ആണ് "

അവൾ ചുറ്റിലും നോക്കിയ ശേഷം

"അത് എനിക്ക് പണ്ടേ അറിയ ഞാൻ സുന്ദരി ആണെന്ന് .. പക്ഷെ അതിന്റെ ജാഡ ഒന്നും എനിക്ക് ഇല്ലാട്ടോ.."

" അയ്യോടാ ഒരു സുന്ദരി കോത വന്നേക്കുന്നു .. നീ എനിക്ക് ബസന്തി ആണ്

💬 Comments

View all comments