0%

Chapter Title : മംഗള ലക്ഷദീപ് 3 [Arun]

Author : Arun Read All Parts 49.4K

..."

അവളുടെ കയ്യിൽ നിന്നും അടി കിട്ടണ്ടേ എന്ന് വിചാരിച്ചു ഞാൻ അവിടെ നിന്നും പതിയെ എഴുനേറ്റ് മാറി

നേരെ പോയി ഒരു പെൺ കുട്ടിയുടെ മേലെ തട്ടി, അവളുടെ കയ്യിൽ ഉണ്ടായ ജ്യൂസ് തഴെക് വീണു

പെട്ടന്നാണ് ഞാൻ അവളുടെ മുഖത്തേക്കു നോക്കിയത്, നല്ല മാൻപേട പോലത്തെ കണ്ണുകൾ, അവളുടെ കണ്ണുകളിൽ നിന്നും എനിക്ക് കണ്ണ് പറ്റിയില്ല

അവൾ എന്നേം പാറുവിനെയും ഒന്നും സൂക്ഷിച്ചു നോക്കിയ ശേഷം ഹിന്ദിയിൽ എന്തോ നല്ല കൂടിയ തെറി ആണെന്ന് തോന്നുന്നു എന്തോ ചോദ് എന്നൊക്കെ പറയണത് കേട്ട് , അതും പറഞ്ഞു കലിതുള്ളി ചാടി പോകുന്നത് കണ്ടു

എല്ലാരും ഞങ്ങളെ തന്നെ നോക്കി നില്കുന്നു

ഇതൊക്കെ കണ്ട പാറു വണ്ടർ അടിച്ച ഇരിക്കുകയാണ്

" എന്താ ഇവിടെ ഇപ്പോ ഉണ്ടായത് " പാറു ചോദിച്ചു

" ആഹ്ഹ എനിക്ക് അറിയാൻ പാടില്ല .."

ഞാൻ കൈ മലർത്തി കാണിച്ചു ഇനി അവിടെ അധിക നേരം ഇരുന്നാൽ ശെരി ആകില്ല എന്ന് പറഞ്ഞു ആ ബർഗർ വേഗം കുത്തി കെട്ടി ഞങ്ങൾ രണ്ടും അവിടെനിന്ന് സ്ഥലം വിട്ടു

താഴെ സൂപ്പർമാർകെറ്റിൽ വെച്ച് നേരത്തെ നടന്ന സംഭവം ആലോചിച്ച നിന്ന എന്നെ കണ്ടപ്പോ പാറു

" നീ അത് ഇത് വരെ വിട്ടില്ല .. ഇനി അതും ആലോചിച്ച മൂഡ് കളയണ്ട "

"ഞാൻ അത് വിട്ടു .."

"ഹമ്മ് ..."

വീട്ടിലേക് ആവശ്യമായ പത്രങ്ങൾ പച്ചക്കറി പിന്നെ അല്ലറ ചില്ലറ സാധനങ്ങൾ ഒക്കെ ഞാൻ വാങ്ങി

പാറുവും എന്തോ ക്ലീനിങ്

💬 Comments

View all comments