Chapter Title : മംഗല്യധാരണം 7 [Nishinoya]
ഒന്ന് ഒന്ന് രണ്ട് പരിപാടി ഉണ്ടായിരുന്നു. നിങ്ങൾ വരുന്നത് കൊണ്ട് ഞാൻ അത് മാറ്റി വയ്ക്കാം..."
"...ഇത്രക്ക് ജാഡ ഒന്നും വേണ്ട നീ അവിടെ ചുമ്മാ ഇരിക്കാണെന്ന് എനിക്ക് അറിയാം..."
ചാരു നാളത്തേക്കുള്ള തുണി മടക്കി വയ്ക്കുന്നതിന്റെ ഇടക്ക് ഇടക്ക് എന്നെ പാളി നോക്കുന്നുണ്ട്. ആൾ അവിടെ ആണെങ്കിലും ശ്രെദ്ധ എന്റെ അടുത്ത് ആണെന്ന് തോന്നുന്നു. അത് കണ്ടപ്പോ എനിക്കൊരു കുസൃതി തോന്നി.
"... അമ്മുമ്മ നിന്നെ കെട്ടാൻ ആണ് പറഞ്ഞത് എങ്കിൽ ഞാൻ കണ്ണും പൂട്ടി കെട്ടിയേനെ. എങ്കിൽ നിന്റെ വീട്ടിൽ മാത്രം വിരുന്ന് പോയാൽ മതിയായിരുന്നല്ലോ..."
"...അയ്യടാ ആ മോഹം ഒക്കെ മനസ്സിൽ വച്ചാൽ മതി..." ഞാൻ ചെറുതായി ചിരിച്ചു തള്ളി.
തുണിയും മടക്കികൊണ്ട് ഇരുന്നവൾ അത് ബാഗിലോട്ട് എടുത്ത് എറിഞ്ഞു ചവുട്ടി തുള്ളി താഴേക്ക് പോയി. ഞാൻ പറഞ്ഞത് അവൾക്ക് പിടിച്ചില്ല എന്ന് തോന്നുന്നു. കുറച്ചു നേരം കൂടി ഗായുവിനോട് കത്തി വച്ച ശേഷം ഉറങ്ങാനായി കിടന്നു. ചാരുവും വന്ന് കിടന്നു. ചാരു എന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്.
"...പിടയുന്നൊരെന്റെ ജീവനിൽ
കിനാവ് തന്ന കണ്മണി
നീ ഇല്ലയെങ്കിലെന്നിലെ പ്രകാശമില്ലിനി...."
"...ഒന്ന് മിണ്ടാതെ കിടക്കോ. അവളെ കെട്ടാൻ പറ്റാത്തതിന്റെ സങ്കടമായിരിക്കും പാടി തീർക്കണത് 😡..."
സ്വിച്ച് ഇട്ട പോലെ അതും പറഞ്ഞു ചാരു വീണ്ടും അതേ കിടപ്പ് കിടന്നു. ഇപ്പൊ എന്താ ഉണ്ടായേ എന്തിനാ എന്നോട് ചാടികടിക്കാൻ വന്നേ. മനുഷ്യന് ഒരു മൂളി പാട്ട് പാടാൻ ഉള്ള സ്വതന്ത്രവും ഇവിടെ ഇല്ലേ ?
പിറ്റേന്ന് രാവിലെ തന്നെ ഗായത്രിയുടെ വീട്ടിൽ പോവാൻ റെഡി ആയി.ഹാളിലേക്ക്
💬 Comments
View all comments