0%

Chapter Title : മംഗല്യധാരണം 7 [Nishinoya]

Author : Nishinoya Read All Parts 3K

പോയി.

"... ഇന്നലെ വരെ വിരുന്നിന് പോവുന്നത് പറഞ്ഞപ്പോ ഇഷ്ട്ടം അല്ലായിരുന്നല്ലോ. ഇപ്പൊ എന്താ ചാടി ചാടി നിക്കണേ..." എന്റെ ഉത്സാഹവും സന്തോഷവും കണ്ട് അമ്മ തിരക്കി.

"... അതിന് അമ്മ പറഞ്ഞില്ലല്ലോ ഗായുവിന്റെ വീട്ടിലേക്ക് ആണ് പോവുന്നത് എന്ന്. അത് അറിഞ്ഞിരുന്നെങ്കിൽ കുറച്ചു ദിവസം മുമ്പേ പോവായിരുന്നു..."ചാരുവിനെ നോക്കിയപ്പോ അവളുടെ മുഖം വീർതിരിക്കുന്നു.

"... എല്ലാ സാധനങ്ങളും എടുത്ത് വച്ചോടാ..." അതൊക്കെ ഞാൻ ഇന്നലെ പാക്ക് ചെയ്ത് അമ്മേ. അമ്മയുടെ കവിളിൽ പിടിച്ചാട്ടികൊണ്ട് ഞാൻ പറഞ്ഞു.

"...ഡ്രസ്സ്‌, ബ്രഷ്, ഫോൺ ചാർജർ എല്ലാം എടുത്തില്ലേ..."

"...അയ്യോ ചാർജർ മറന്നു..."

"...ഇവന്റെ കാര്യം. ഇനിയിപ്പോ തിരിച്ചു കയറേണ്ട ഞാൻ പോയി എടുക്കാം..." അമ്മ എന്റെ റൂമിലേക്ക് പോവാൻ ഒരുങ്ങി.

"...വേണ്ട അമ്മേ ഞാൻ അതൊക്കെ എടുത്ത് വച്ചിട്ടുണ്ട്..."

"...കണ്ടോടാ ആ കൊച്ചിന് നിന്റെ കാര്യത്തിൽ എന്ത് ശ്രെദ്ധ ആണെന്ന്..." അമ്മ എന്റെ തോളിൽ അടിച്ചു.

ഇവൾ എന്താ രാവിലെ തന്നെ മനുഷ്യനെ തല്ലുകൊള്ളിക്കാൻ വന്നതാണോ. അല്ല എന്റെ സാധനങ്ങൾ ഞാൻ അല്ലെ എടുത്ത് വച്ചത് അപ്പൊ ചാർജറിന്റെ കാര്യം ഇവൾ എങ്ങനെ അറിഞ്ഞു..? ഉത്തരം കിട്ടാത്ത ആ ചോദ്യം എന്റെ ഉള്ളിൽ നിലനിന്നു. പോകുന്ന വഴിയിൽ അവർക്ക് കുറച്ചു ഫ്രൂട്സും പിന്നെ കുറച്ചു പലഹാരങ്ങളും വാങ്ങി. ഉച്ചക്ക് മുമ്പ് ഗായുവിന്റെ വീട്ടിൽ എത്തി.

"... കല്യാണത്തിന് ശേഷം ഒന്ന് തടിച്ചല്ലോ..." കണ്ട പാടെ ഓടി വന്ന് എന്റെ വയറ്റിൽ ഇടിച്ചോണ്ട് ഗായു പറഞ്ഞു.

"...പയ്യെ ഇടിക്കടി ഇല്ലങ്കിൽ രാവിലെ കഴിച്ചത് ഒക്കെ പുറത്ത് വരും..."

"... കല്യാണത്തിന്

💬 Comments

View all comments