Chapter Title : മംഗല്യധാരണം 7 [Nishinoya]
ശേഷം ചേച്ചി ഫുൾ time സാരി ആണോ..." അതിന് ചാരു ഒന്ന് പുഞ്ചിരിച്ചു.
കല്യാണത്തിന് ശേഷം ഇവളുടെ സ്പീക്കർ അടിച്ചു പോയോ..? ഞാൻ ചിന്തിക്കാതിരുന്നില്ല ഓ ചിലപ്പോ കുലസ്ത്രി അവനുള്ള യോഗ്യതയിൽ അതും പെടുമായിരിക്കും.
"... ടി പെണ്ണെ അവരെ അവിടെ നിർത്തിക്കാതെ അകത്തേക്ക് വിളിച്ചോണ്ട് വാടി..."
"...വാ മോളുസേ നമുക്ക് അകത്ത് പോയി സംസാരിക്കാം..." ഗായുവിന്റെ തോളിൽകൂടി കൈയിട്ടു അവളെയും കൊണ്ട് അകത്തേക്ക് പോയി.
"... യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു മക്കളെ..." അകത്ത് ഇരുന്നപ്പോ അങ്കിൾ ചോദിച്ചു.
"... കുഴപ്പം ഇല്ല. അങ്കിൾ ഇന്ന് ലീവ് ആക്കിയോ..."
"...നിങ്ങൾ വരുവല്ലേ അപ്പൊ ലീവ് ആക്കി. കുടുംബ വീട്ടിലേക്ക് എപ്പോഴാ ഇറങ്ങുന്നേ..."
"... ഇന്ന് ഇവിടെ നിന്നിട്ട് നാളെ ഇറങ്ങാം എന്നാ വിചാരിക്കുന്നത്..."
"... പറ്റില്ല പറ്റില്ല രണ്ട് ദിവസം ഇവിടെ നിന്നിട്ട് പോയാൽ മതി..." അത് കേട്ടതും ചരുവിന് ഇക്കിൾ വെട്ടാൻ തുടങ്ങി.
"...അയ്യോ എന്ത് പറ്റി ചേച്ചി ദാ വെള്ളം കുടിക്ക്..." ഗായു ചരുവിന് വെള്ളം കൊടുത്തു.
"... പോണം കല്യാണമായിട്ട് തന്നെ ഒരുപാട് ലീവ് ആയി ഇനി ലീവ് എടുക്കാൻ വയ്യ അതാ..."
"...ഇനി സംസാരം ഒക്കെ ഊണ് കഴിഞ്ഞിട്ട്..."
ഗായുവിന്റെ അമ്മ ഞങ്ങൾക്ക് സദ്യ വിളമ്പി.
"...മാമി സദ്യ സൂപ്പർ..." കഴിക്കുന്നതിന്റെ ഇടക്ക് ഞാൻ പറഞ്ഞു. മാമിക്ക് അത് ഒരുപാട് സന്തോഷം ഉണ്ടാക്കിയെന്നുള്ളത് ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു.
"...ഏട്ടാ വൈകിട്ട് നമുക്ക് സിനിമക്ക് പോയാലോ..." ഗായു എന്നോട് ചോദിച്ചു.
"... Done. സിനിമക്ക് പോയി പുറത്ത് നിന്നും കഴിച്ചിട്ട് വരാം..."
💬 Comments
View all comments