0%

Chapter Title : മംഗല്യധാരണം 7 [Nishinoya]

Author : Nishinoya Read All Parts 3K

ഞാൻ അഭിപ്രായം പറഞ്ഞു.

"... അപ്പൊ രാത്രി ഒന്നും ഉണ്ടാക്കണ്ടേ..." മാമി വിഷമത്തോടെ ചോദിച്ചു

"... വേണ്ട അമ്മേ. ഒരു ദിവസം ഒക്കെ പുറത്ത് നിന്ന് കഴിക്കാം..." ഗായു പറഞ്ഞു.

"... എന്നാ ശെരി..." മാമിക്ക് പുറത്ത് നിന്നും കഴിക്കുന്നതിനോട് വല്യ താല്പര്യം ഇല്ല.

"...മോൾ അതൊക്കെ അവിടെ വച്ചോ ഞാൻ എല്ലാം എടുത്ത് വച്ചോളാം..."

"... കുഴപ്പം ഇല്ല മാമി ഞാൻ സഹായിക്കാം..."

ചാരു കഴിച്ച് കഴിഞ്ഞ് മാമിയെ പാത്രങ്ങൾ എടുത്ത് വയ്ക്കാനും കഴുകാനുമായി സഹായിച്ചു തുടങ്ങി. ഞാനും ഗായുവും സോഫയിൽ ഇരുന്ന് എന്റെ ഫോണിലെ ഒരു റീൽ കണ്ട് ചിരിച്ചു മറിഞ്ഞു. ചാരു മാമിയെ ആണ് സഹായിക്കുന്നത് എങ്കിലും ശ്രെദ്ധ മുഴുവൻ ഞങ്ങടെ മേലെയാ.

"...ഏട്ടാ നമുക്ക് മോളിലോട്ട് പോവാം..." അതും പറഞ്ഞു എന്നെയും കൊണ്ട് അവളുടെ മുറിയിലേക്ക് പോയി.

നല്ല അടിപൊളി room ആണ് അവളുടെ. ചെന്നപാടെ സദ്യ കഴിച്ച ക്ഷീണത്തിൽ അവളുടെ ബെഡിലേക്ക് വീണു.

"...ഏട്ടാ ഒരു help..." ഗായു കുറച്ചു പേടിയോടെ ചോദിച്ചു.

"... എന്താ..."

"... ഇന്ന് രാത്രി ബിയർ എടുത്താലോ..."

"... 😲 ബിയറോ..."

"... പ്ലീസ് ഏട്ടാ എനിക്ക് ചോദിക്കാൻ വേറെ ആരാ ഉള്ളെ 🥹..."

"... നീ അധികം സെന്റി ഒന്നും അടിക്കണ്ട നമുക്ക് രാത്രി വാങ്ങാം..."

"... എന്റെ ചക്കര..."

ആ ഒരു സന്തോഷടത്തിൽ അവൾ എന്റെ കവിൾ രണ്ടും പിച്ച് വലിച്ചപ്പോൾ ആണ് കിതച്ചോണ്ട് റൂമിലെ വാതിൽ തുറന്ന് ചാരു വന്നത്.

"... എന്താ ചേച്ചി..."കിതച്ചോണ്ട് നിൽക്കുന്ന ചരിവിനെ നോക്കി പേടിയോടെ

💬 Comments

View all comments