Chapter Title : മംഗല്യധാരണം 7 [Nishinoya]
ഗായു ചോദിച്ചു.
"...അത്... അത്... എന്റെ ഫോൺ ബെൽ അടിക്കുന്ന പോലെ തോന്നി ആരാന്നു നോക്കാൻ വന്നതാ..." ചാരു പറഞ്ഞു
"...അതിന് നിന്റെ ഫോൺ അപ്പുറത്ത് മുറിയിൽ അല്ലെ..." സംശയത്തോടെ ഞാൻ അവളെ നോക്കി.
"... അത്...അത്... ബെൽ ഈ റൂമിൽ നിന്നും കേട്ടപോലെ തോന്നി..."
"...ഈ ഇടയായിട്ട് നിന്റെ തോന്നൽ ഇച്ചിരി കൂടുന്നുണ്ട്..." ഞാൻ പറഞ്ഞത് കേട്ട് അവൾ എന്നെ തറപ്പിച്ചു നോക്കി.
"...നിങ്ങൾ ഇവിടെ എന്ത് ചെയ്യാ..." സംശയത്തോടെ ചാരു ഞങ്ങളെ നോക്കി.
"... ഞങ്ങൾ ചില പ്ലാൻ ഇടുവായിരുന്നു..."
"... പ്ലാനോ... എന്ത് പ്ലാൻ..."
"... ചേച്ചി ആ വാതിൽ അടച്ചിട്ടു വാ പറയാം..." ചാരു വാതിൽ അടച്ചു ഞാൻ കിടക്കുന്നതിന്റെയും ഗായു ഇരിക്കുന്നതിന്റെയും ഇടക്ക് കയറി ഇരുന്നു.
"...ഹാ അപ്പുറത്തോട്ട് എന്തോരം സ്ഥലം കിടക്കുന്നു. പിന്നെ എന്തിനാ ഇതിന്റെ ഇടക്ക് വന്ന് ഇരിക്കണേ..." ഞാൻ പറഞ്ഞതിന് അവൾ പട്ടി വിലപോലും തന്നില്ല.
"...രാത്രി നമ്മൾ ബിയർ എടുക്കാം എന്ന് പ്ലാൻ ചെയ്തേക്ക ചേച്ചിക്ക് വേണോ..." അത് കേട്ടതും ചാരു എന്നെ നോക്കി
"...നീ എന്തിനാ എന്നെ നോക്കുന്നെ നിനക്ക് ഇഷ്ട്ടം ഉള്ളത് ചെയ്തോ..."
"...എന്നാ എനിക്കും വേണം..."
"... അപ്പൊ സെറ്റ്. വൈകിട്ട് സിനിമക്ക് പോവുന്നു ബിയർ എടുക്കുന്നു നമ്മൾ പൊളിക്കുന്നു..."
വല്യ പ്ലാൻ ഒക്കെയായി ഞങ്ങൾ വൈകിട്ട് സിനിമ കാണാൻ പോയി. ഒരു കോമഡി ത്രില്ലെർ പടം ആയിരുന്നു അത്. മാമൻ, മാമി, ഗായു, ചാരു, ഞാൻ ആ ഒരു ഓർഡറിൽ ആണ് ഇരുന്നത്. എന്റെ അടുത്ത് ഒരു പെങ്കൊച്ചും.
💬 Comments
View all comments