Chapter Title : മംഗല്യധാരണം 7 [Nishinoya]
പടം തുടങ്ങി അത്യാവശ്യം കോമഡിയും കാര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ എനിക്ക് അങ്ങോട്ട് എൻജോയ് ചെയ്യാൻ പറ്റിയില്ല. ഇന്റർവെൽ കഴിഞ്ഞ് പോപ്‌കോൺ വാങ്ങി വന്നപ്പോ സീറ്റ് ഒന്ന് ചേഞ്ച് ആയി ഞാൻ ഗായുവിന്റെയും ചരുവിന്റെയും ഇടക്ക് ആയി. പിന്നെ പറയണ്ടല്ലോ ഓരോ സീനും എൻജോയ് ചെയ്തു. കൂടെ ഗായുവും ഓരോ തഗ് പറയും. അടുത്തത് എന്താ നടക്കാൻ പോവുന്നത് എന്ന് ഞാനും ഗായുവും ചർച്ച ചെയ്യും ആകെ ഒരു മേളം ആയിരുന്നു. സിനിമ കണ്ട് ഇറങ്ങിയപ്പോഴും ഞാനും ഗായുവും പടത്തിന്റെ ചർച്ചയിൽ തന്നായിരുന്നു. ചാരു ഇതിലൊന്നും പങ്ക് ചേർന്നില്ല. രാത്രിയിലത്തെ ഫുഡ് കഴിക്കാനായി അടുത്തുള്ള KFC കയറി.
"...നിങ്ങൾ അകത്ത് കയറി ഓർഡർ ചെയ്തോ ഞാൻ വണ്ടി പാർക്ക് ചെയ്തിട്ട് വരാം..." എല്ലാരേയും വണ്ടിയിൽ നിന്നും ഇറക്കി ഞാൻ പറഞ്ഞു.
"... എന്നാ ഞാനും വരാം..." ഗായു എന്റെ ഒപ്പം വരാം എന്ന് പിടിവാശി പിടിച്ചു.
അടുത്തുള്ള ബിയർ പാർലർ അവളെ കണ്ണ് കൊണ്ട് കാണിച്ചു. അവൾക്ക് കാര്യം മനസിലായി. മാമനെയും മാമിയെയും കൊണ്ട് അവൾ അകത്തേക്ക് പോയി. പാർക്കിങ്ങ് കുറച്ചു മാറിയായിരുന്നു. അതുകൊണ്ട് തന്നെ കാർ പാർക്ക് ചെയ്ത് 5 ബിയറും വാങ്ങി വണ്ടിയിൽ വച്ചു അവരുടെ അടുത്തേക്ക് പോയി. ഞാൻ ചെല്ലുമ്പോൾ ഓർഡർ ചെയ്ത ഫുഡ് collect ചെയ്യുന്നതേ ഉണ്ടായിരുന്നുള്ളു.
"...എന്തായി..." ആകാംഷയോടെ ഗായു ചോദിച്ചു.
"... ഓൾ സെറ്റ്..." ഞാൻ 👍കാണിച്ചു.
"...എന്താ പിള്ളേരെ ഒരു ചുറ്റിക്കളി..."ഞങ്ങടെ മട്ടും മാതിരിയും കണ്ട് മാമി ചോദിച്ചു.
"...ചുറ്റികളിയോ എന്ത് ചുറ്റിക്കളി..."ഗായു പതിയെ ആ ടോപ്പിക്ക് വഴിതിരിച്ചു
💬 Comments
View all comments