Chapter Title : മംഗല്യധാരണം 7 [Nishinoya]
വിട്ടു.
അവിടത്തെ ഫുഡ് അടിയൊക്കെ കഴിഞ്ഞ് ഞങ്ങൾ വീട്ടിൽ എത്തി. മാമിയും മാമനും ഉറങ്ങാൻ കിടന്നതും ബിയർ മുകളിൽ എത്തിച്ചു.
"... ടച്ച് ഒന്നും വാങ്ങിയില്ലേ ആദിയേട്ട..." ബിയർ എല്ലാം എടുത്ത് വയ്ക്കുന്നതിന്റെ ഇടക്ക് ഗായു തിരക്കി.
"...ഉണ്ടല്ലോ..." പോക്കറ്റിൽ നിന്നും ചോക്ലേറ്റ് എടുത്തു.
"... അയ്യേ ഇതെന്ത ചോക്ലേറ്റ്..."
"... Rum അടിക്കുമ്പോൾ ടച്ച് ആയിട്ട് ചോക്ലേറ്റ് കഴിക്കണം സ്വർഗം..." കണ്ണടച്ചു ഞാൻ ആ ഫീലിൽ പറഞ്ഞു.
"... ഏട്ടൻ rum ഒക്കെ കുടിക്കോ..." ഗായു അത്ഭുതത്തോടെ എന്നെ നോക്കിയപ്പോ ഞാൻ നോക്കിയത് ചരുവിന്റെ മുഖത്ത. അവിടെ എന്നെ കടിച്ചു കീറാനുള്ള ദേഷ്യം ഉണ്ടായിരുന്നു.
"...ഞാൻ അല്ല. കൂട്ടുകാർ പറഞ്ഞതാ..." ഞാൻ ഇളിച്ചു കാണിച്ചു.
"... ഉവ്വ് ഉവ്വേ മനസിലായി..." അത് പറഞ്ഞു ഗായു ബിയർ പൊട്ടിക്കാനായി എന്റെ നേരെ നീട്ടി. മൂന്ന് കുപ്പി പൊട്ടിച്ചു ചീർസ് പറഞ്ഞു കുടിക്കാൻ തുടങ്ങി. ആദ്യത്തെ കുപ്പി തീർന്നതും ഗായുവും ചാരുവും പിടുത്തം ആയെന്ന് തോന്നുന്നു. എന്തൊക്കെയോ കഥകൾ രണ്ടുംകൂടി പറയുന്നുണ്ട്. ഞാൻ ഈ കാട്ടികൂട്ടൽ ഒക്കെ കണ്ട് അവിടെ ഇരുന്നു. ഒരു ബിയർ പൊട്ടിച്ചു രണ്ടിനുംകൂടി കൊടുത്തു. ഞാനും അടുത്തത് പൊട്ടിച്ചു കുടിച്ചു.
"...എടാ ഏട്ടൻ തെണ്ടി എന്റെ ചേച്ചിക്ക് ബിയർ കൊടുക്കട..." ഇവൾക്ക് എന്നോടുള്ള ബഹുമാനം ഒക്കെ പോയോ 😲.
"...ഈ രണ്ട് ബിയർ കൂടിയേ ഉള്ളു. നിന്റെ കൈയിൽ ഇരിക്കുന്നത് നിങ്ങൾ രണ്ടും കൂടി കുടിച്ചോ..."
"...പറ്റില്ല. എന്റെ ബിയർ ആർക്കും കൊടുക്കില്ല. ഇത് നിന്റെ ഭാര്യ അല്ലെ അപ്പൊ നീ വേണം അവൾക്ക്
💬 Comments
View all comments