0%

Chapter Title : മംഗല്യധാരണം 7 [Nishinoya]

Author : Nishinoya Read All Parts 3K

ബിയർ കൊടുക്കേണ്ടത്..." ഗായു എന്നെ നോക്കി കൊച്ചുകുട്ടികളെ പോലെ അടം പിടിച്ചു.

"...ആദി ഇങ്ങനെയാടി എനിക്ക് ഒന്നും തരൂല. എന്നോട് എപ്പോഴും ദേഷ്യ..."

ദൈവമേ ഫിറ്റ്‌ ആയി രണ്ടും കൂടി ഇത് എന്തൊക്കെയാ കാട്ടികൂട്ടുന്നെ. രണ്ടിനും ഒരു ബോധവും ഇല്ല. ഞാൻ പെട്ടല്ലോ നാഥാ.

"... തന്നെടാ നീ എന്റെ ചേച്ചിയെ നോവിക്കോട..." ഒഴിഞ്ഞ ബിയർ കുപ്പി എന്റെ തലക്ക് അടിക്കാനായി ഓങ്ങി.

"... ഇല്ല ഇല്ല. എനിക്ക് അവളോട് സ്നേഹ. ഏട്ടൻ പറയുന്നത് കേൾക്ക് മോളെ ആ കുപ്പി താഴെ വയ്ക്ക്. പ്ലീസ്..."

"... എന്നാ എന്റെ ചേച്ചിക്ക് ഒരു ഉമ്മ കൊടുക്ക് എന്നാ ഞാൻ കുപ്പി താഴെ വയ്ക്കാം ഇല്ലങ്കിൽ..." അവൾ കുപ്പി എന്നുകൂടി എന്റെ നേരെ ഓങ്ങി. ഞാൻ എന്തായാലും പെട്ടു. ചാരുവിനെ നോക്കിയപ്പോ അവിടെ അതിനേക്കാൾ കഷ്ട്ടം.

"... ദാ ഇവിടെ..." അതും പറഞ്ഞു അവളുടെ കവിൾ എന്റെ നേരെ നീട്ടി കണ്ണും അടച്ച് ഇരിക്ക.

ഇവൾക്ക് ഉമ്മ കൊടുത്തില്ല എങ്കിൽ ഇവൾ എന്റെ തല അടിച്ചു പൊട്ടിക്കും. രണ്ടിനെയും കൂടി അങ്ങ് ചവുട്ടി കൊന്നാലോ. ഗതികേട് ഇനി വേറെ വഴിയില്ല ഞാൻ ചരുവിന്റെ കവിളിൽ ഉമ്മ കൊടുത്തു.

"... ചേച്ചി ഹാപ്പി അല്ലെ..." ഗായു ചോദിച്ചതും അവൾ പുചിരിച്ചോണ്ട് തലയാട്ടി.

രണ്ടും കൂടി എന്തൊക്കെയോ കാണിച്ചു കൂട്ടി. ഞാൻ 2 ബിയർ ഇവർക്ക് ഒന്നര ബിയർ വീതം അത് കണക്ക് കൂട്ടിയാണ് ഞാൻ വാങ്ങിയത്. ഇപ്പൊ ഞാൻ ഒരു ബിയർ ഇവളുമാർ 2 ബിയർ എന്നായി. ഞാൻ ഇപ്പോഴും പച്ചക്ക്

💬 Comments

View all comments