0%

Chapter Title : മംഗല്യധാരണം 7 [Nishinoya]

Author : Nishinoya Read All Parts 3K

ഇരിക്കാണ് 🫠. ബിയർ തീർന്നതും രണ്ടും ഓഫ്‌ ആയി. ഗായുവിന് പിന്നയും ബോധം ഉണ്ട്. അവളെ തോളിൽ താങ്ങി അവളുടെ മുറിയിൽ കൊണ്ട് കിടത്തി. തിരിച്ചു ബാൽക്കണിയിൽ എത്തിയപ്പോ പാമ്പ് ഇര വിഴുങ്ങിയ പോലെ കിടക്കാണ് ചാരു. അവളെ രണ്ട് കൈയിലും കോരിയെടുത്ത് ഞങ്ങടെ മുറിയിലേക്ക് പോയി. കട്ടിലിൽ കിടത്തി ഞാൻ തിരിഞ്ഞതും എന്റെ കൈയിൽ അവൾ കയറി പിടിച്ചു.

"...ആദി എന്നെ വിട്ട് പോവല്ലെടാ... പ്ലീസ് ടാ... എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടാടാ..." എന്നിങ്ങനെ പിച്ചും പേയും പറഞ്ഞോണ്ട് ഇരുന്നു.

ബോധം ഇല്ലെങ്കിലും ഇവളുടെ അഭിനയത്തിന് മാത്രം ഒരു കുറവും ഇല്ല. അവളുടെ കൈ വിടുവിച്ചു ഞാൻ കട്ടിലിൽ കിടന്നു.

"... നിങ്ങൾക്ക് നാളെ പോയാൽ പോരെ... " പിറ്റേന്ന് കാപ്പി കുടിക്കുന്നതിന്റെ ഇടക്ക് മാമി ചോദിച്ചു.

"...ഞാൻ ഇന്നലെ പറഞ്ഞില്ലേ മാമി ഇനി ഇവളുടെ വീട്ടിൽ പോണം പിന്നെ ഓഫീസിന്റെ കാര്യം അത് കൊണ്ട് നിലക്കാൻ പറ്റില്ല. വേറൊരു ദിവസം ഞങ്ങൾ വരാം 2 ദിവസം നിന്നിട്ടെ തിരിച്ചു പോവൊളു. പോരെ..." ഞാൻ പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു

"...ഞാനും വരട്ടെ ഏട്ടാ നിങ്ങളുടെ കൂടെ..." ആകാംഷയോടെ ഗായു ചോദിച്ചു.

"...വേണ്ട.നിന്നെ പിന്നെ ഇവിടെ ആര് കൊണ്ട് ആക്കും. ചരുവിന്റെ വീട്ടിൽ പോയിട്ട് നിന്നെ ആക്കാൻ ആദി ഇതുവരെ ഡ്രൈവ് ചെയ്യണ്ടേ..." മാമി പറഞ്ഞു.

"...കുഴപ്പം ഇല്ല മാമി അവളും വന്നോട്ടെ..."

"...അമ്മ പറഞ്ഞതും ശരിയാ. ഞാൻ അതേപറ്റി ഓർത്തില്ല. ഞാൻ വരുന്നില്ല..."

കാപ്പി കുടി കഴിഞ്ഞ് ഡ്രസ്സ്‌ എല്ലാം മടക്കി വയ്ക്കാൻ റൂമിലേക്ക്

💬 Comments

View all comments