0%

Chapter Title : മംഗല്യധാരണം 7 [Nishinoya]

Author : Nishinoya Read All Parts 3K

പോയി. ഞാനും ഗായുവും കട്ടിലിൽ ഇരുന്നു. ചാരു ഓരോ ഡ്രസ്സ്‌ ആയി മടക്കി വയ്ക്കാൻ തുടങ്ങി.

"... ഞാനും നിങ്ങളുടെ കൂടെ വന്നിരുന്നെങ്കിൽ ഇന്നും നമുക്ക് ബിയർ കുടിക്കായിരുന്നു അല്ലെ ഏട്ടാ..."

"...നീ ബിയർ എന്നൊരു വാക്ക് മിണ്ടി പോവരുത് 😡..."

"...എന്ത് പറ്റി ഏട്ടാ..." നിഷ്ക്കു ഭാവത്തിൽ ഗായു തിരക്കി.

"... ഇപ്പൊ നിനക്ക് ചേട്ടാ എന്നൊക്കെ വിളിക്കാൻ അറിയാം അല്ലേടി..."അവൾ ഒന്നും മനസ്സിലാവാതെ ചരുവിനെയും എന്നെയും മാറി മാറി നോക്കി.

"... ഇന്നലെ രാത്രി നടന്നത് ഒന്നും രണ്ടിന് ഓർമ കാണില്ല അല്ലെ..." ഒരേ സമയം രണ്ടു പേരും ഇല്ല എന്ന് തലയാട്ടി.

"...ഓർമിപ്പിച്ചാൽ ഇവിടെ ഒരു കൊലപാതകം നടക്കും. അതുകൊണ്ട് ആരും ഒന്നും ഓർക്കാത്തത് ആണ് നല്ലത്..." ഇന്നലെ നടന്നത് ഒന്നും അത്ര പന്തിയല്ല എന്ന് മനസ്സിലായത് കൊണ്ട് അതേപറ്റി ആരും ഒന്നും സംസാരിച്ചില്ല.

പെട്ടിയൊക്കെ പാക്ക് ചെയ്ത് അടുത്ത വീട്ടിലേക്ക് ഞാനും ചാരുവും യാത്ര തിരിച്ചു. ഇന്നലത്തെ ക്ഷീണം കാരണം ഉറക്കവും ശരിയായില്ല എന്ന് പറഞ്ഞു ചാരു കാറിൽ ഇരുന്ന് ഉറങ്ങി. പിന്നെ അവളുടെ വീട്ടിൽ എത്തിയപ്പോഴാണ് ചാരു ഉറക്കം എഴുന്നേറ്റത്. അവളുടെ അമ്മയോടും അച്ഛനോട് കുറച്ചു സംസാരിച്ചു നേരെ അമ്മുമ്മയെ കാണാൻ പോയി. ചാരു ചെന്ന പാടെ ഓടിച്ചെന്ന് അമ്മുമ്മയെ കെട്ടിപിടിച്ച് ഉമ്മ കൊടുത്തു.

"...വന്നോ അമ്മുമ്മയുടെ മോൾ..." ചരുവിന്റെ തലയിൽ ഒക്കെ തലോടികൊണ്ട് അമ്മുമ്മ ചോദിച്ചു.

"...ഞാൻ പോയപ്പോ കുറച്ചു ക്ഷീണിച്ചല്ലോ. ആഹാരം ഒന്നും കഴിക്കാറില്ലേ..."

"... ഒന്ന് പോടീ. ഞാൻ സമയത്തിന് ആഹാരം ഒക്കെ കഴിക്കുന്നുണ്ട്. പിന്നെ

💬 Comments

View all comments