Chapter Title : മംഗല്യധാരണം 7 [Nishinoya]
നീ ഇല്ലാത്തതിന്റെ ചെറിയ വിഷമം..."
"...അപ്പൊ എന്നെ മിസ്സ് ചെയ്യുന്നുണ്ടല്ലേ..." ഇവരുടെ സംസാരം എല്ലാം കേട്ട് ഒരു കൗതുകത്തോടെയാണ് ഞാൻ നിന്നത്. അമ്മുമ്മ വേറെ ആരോടും ഇങ്ങനെ ഒന്നും സംസാരിക്കാറില്ല.
"... ചിലപ്പോഴൊക്കെ..."
"...ഇനി മിസ്സ് ചെയ്യുമ്പോൾ പറയണം കേട്ടോ. എപ്പോ ഇ ചാരു എന്റെ അമ്മുമ്മയെ കാണാൻ പറന്നു വരും..."
"... ഉവ്വ് ഉവ്വേ. എന്റെ മോൾക്ക് അവിടെ സന്തോഷം അല്ലെ..."
"... അതേ അമ്മുമ്മേ സന്തോഷമാ..." എന്നാൽ അത് പറയുമ്പോൾ അവളുടെ മുഖത്ത് അത്ര സന്തോഷം ഇല്ലായിരുന്നു. അത് അമ്മുമ്മക്ക് മനസിലായെന്ന് തോന്നുന്നു.
"...ഒരുപാട് ദൂരം യാത്ര ചെയ്തത് അല്ലെ പോയി ഡ്രസ്സ് ഒക്കെ മാറി വാ. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം..." ചരുവിന്റെ അമ്മ ഞങ്ങളെ പുറത്തേക്ക് കൂട്ടികൊണ്ട് പോവാൻ ഒരുങ്ങി.
"...ആദി എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്..." അമ്മുമ്മ പറഞ്ഞു.
പുറത്തേക്ക് ഇറങ്ങാൻ നിന്ന ഞങ്ങൾ എല്ലാരും തിരിഞ്ഞ് അമ്മുമ്മയെ നോക്കി. ചാരുവും അവളുടെ അമ്മയും റൂമിന് പുറത്തേക്ക് പോയി. ഞാൻ അമ്മുമ്മയുടെ അടുത്തേക്ക് ഇരുന്നു.
"... എന്താ അമ്മുമ്മേ പറയാൻ ഉണ്ടെന്ന് പറഞ്ഞെ..."
"...മോൻ എന്നോട് ക്ഷമിക്കണം. എന്റെ കുട്ടിയുടെ സന്തോഷം മാത്രമേ നോക്കിയോളു നിനക്ക് ഈ കല്യാണത്തിന് ഇഷ്ടമാണോ എന്ന് നോക്കാതെയാ ഇത് നടത്തിയെ..." അമ്മുമ്മ ഇത് എന്തൊക്കെയാ പറയുന്നത് എന്ന് എനിക്ക് മനസിലായില്ല.
"...നിനക്ക് അറിയാലോ എനിക്ക് ഇവിടെ ഉള്ള ഏക കൂട്ട് ചാരുവാ. എന്റെ എല്ലാ കാര്യങ്ങളും നോക്കി എന്നോട് എപ്പോഴും കളിച്ചും ചിരിച്ചും കൊഞ്ചി കുഴഞ്ഞും എന്റെ കൂടെ തന്നെ അവൾ
💬 Comments
View all comments