0%

Chapter Title : മംഗല്യധാരണം 7 [Nishinoya]

Author : Nishinoya Read All Parts 3K

കാണും. എഴുനേൽക്കാൻ വല്ലാതെ ഈ കട്ടിലിൽ കിടക്കുന്ന എനിക്ക് ഈ ജനൽ വഴി കാണുന്ന കാഴ്ചകളിലൂടെയും ചാരുവിന്റെ വാക്കുകളിലൂടെയും ആണ് പുറംലോകം ഞാൻ കാണുന്നത്..." അമ്മുമ്മ ഒന്ന് നെടുവീർപ്പ് ഇട്ട് വീണ്ടും പറഞ്ഞു തുടങ്ങി.

"...കോളേജ് കഴിഞ്ഞ് നിന്റെ വീട്ടിൽ നിന്നും വന്ന ചാരു എന്റെ പഴയ ചാരു ആയിരുന്നില്ല. എപ്പോഴും കല പില കല പിലാന്ന് അലച്ചോണ്ട് ഇരുന്നവൾ മിണ്ടാതെയായി. ഏത് നേരവും ചിന്തയിൽ ആയിരിക്കും. വേറെ ആർക്കും അവളെ മനസിലായില്ലെങ്കിലും എനിക്ക് മനസ്സിലാവും. ഞാൻ അവളോട് ഇതേ പറ്റി ഒരുപാട് ചോദിച്ചു എന്നാൽ എന്നോട് ഒന്നും പറഞ്ഞില്ല. ഒരുപാട് നാൾ അവളെ നിർബന്ധിച്ചപ്പോ ഒരുദിവസം എന്നെ കെട്ടിപിച്ച് പൊട്ടികരഞ്ഞോണ്ട് പറഞ്ഞു. നീയാ അവളുടെ വിഷമങ്ങൾക്ക് കാരണം എന്ന് ..." അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി.

"... പണ്ട് എങ്ങാണ്ടോ അവൾ അറിയാതെ ചെയ്ത തെറ്റിന് നീ അവളെ ക്രൂശിക്കാണെന്ന്. അതേപറ്റി സംസാരിക്കാൻ ഒരുപാട് തവണ ശ്രെമിച്ചെങ്കിലും നീ അതൊന്നും കേൾക്കാനോ അവളോട്‌ ഒരക്ഷരം മിണ്ടാനോ കൂട്ടാക്കിയില്ല. അവൾ ചെയുന്ന ഓരോ കാര്യങ്ങളിൽ നീ അവളെ കുറ്റപ്പെടുത്തറുണ്ടായിരുന്നു എന്ന്. എപ്പോഴെങ്കിലും നീ അവളോട് ഒരുപാട് ദേഷ്യപ്പെട്ട് സംസാരിച്ചോ..." അമ്മുമ്മ എന്നെ നോക്കി ഞാൻ ആലോചിച്ചു. അരുൺ വീട്ടിൽ വന്ന ദിവസമാണ് ഓർമ വന്നത്.

"...അവൾ ആരുടെ കൂടെ കിടന്നാലും നിനക്ക് ഒരു കുഴപ്പവും ഇല്ല എന്ന് നീ പറഞ്ഞോ. ഏതെങ്കിലും ഒരു പെണ്ണ് അവൾ ഇഷ്ട്ടപെടുന്ന പുരുഷന്റെ നാവിൽ നിന്നും ഇങ്ങനെ ഒന്ന് കേട്ടലുള്ള അവസ്ഥ നീ ഒന്ന് ചിന്തിച്ചു നോക്കിയേ. അവൾക്ക് എത്രമാത്രം

💬 Comments

View all comments