Chapter Title : മന്ദാകിനി 5 [മഹി] [Climax]
ചാരി ,വശ്യതയോടെ സെറ അവൾക്കുമുന്നിൽ നിന്നു....നേർത്ത വസ്ത്രത്തിലൂടെ അവളുടെ നനഞ്ഞ ഉടലളവുകൾ എടുത്തറിഞ്ഞു..
അനാമികക്ക് തന്റെ കാൽ പെരുവിരൽ മുതൽ ശിരസുവരെ എന്തോ ഇഴഞ്ഞുകയറുന്നതുപോലെ തോന്നി....ഉയർന്ന നിശ്വാസത്തോടെ അവൾ മുഖം തിരിച്ചു....
തന്റെ അരികിലേക്ക് നടന്നടുക്കുന്ന കാൽപെരുമാറ്റം അനാമിക അറിയുന്നുണ്ടായിരുന്നു.... സെറ അവളെ പിന്നിൽ നിന്നും പുണർന്നു
"എന്താ ആലോചിച്ച് ഇരുന്നേ??...."
ചെവിക്ക് പിന്നിൽ നേർത്ത ശ്വാസത്തോട് കൂടിയ സ്വരം.... അനാമിക പിടഞ്ഞുപോയി...അവൾ ഒന്നുമില്ലെന്ന് തലയനക്കി
"ഒന്നുമില്ലേ?...."
മൂക്കിന്റെ തുമ്പ് അവളുടെ ചെവിക്ക് പിന്നിൽ ഉരസി രഹസ്യം പോലെ സെറ ചോദിച്ചു....
"ഞാൻ... ഞാൻ നിന്നെ പറ്റി...."
അനാമികയുടെ സ്വരം പതറി....സെറ അവളെ വിട്ടുമാറി എഴുന്നേറ്റു.... ബാഗിൽ നിന്നൊരു കുഞ്ഞ് ഷോർട്സും ബനിയനും കൈയിലെടുത്ത് അനുവിന് നേരെ നീട്ടി
"പോയി കുളിച്ചിട്ട് വാ"
"ഞാൻ ഇതൊന്നും...."
അവൾ നീട്ടിയ വസ്ത്രങ്ങളിലേക്ക് അനു മടിയോടെ നോക്കി
"എനിക്കുവേണ്ടി... പ്ലീസ്..."
"മ്മ്ഹ്ഹ്...."
സെറയുടെ കൈയിലിരുന്ന തുണികൾ വാങ്ങി അനു ബാത്‌റൂമിലേക്ക് ഓടി കയറി... വാതിൽ അടച്ച് നനഞ്ഞ നിലത്തിരുന്ന് അവൾ കിതച്ചു.... ഹൃദയമിടിപ്പ് വാരിയെല്ലുകളെ തകർ ക്കുമെന്ന് തോന്നി അവൾ നെഞ്ചിൽ കൈ അമർത്തി പിടിച്ചു
സെറ.... സെറയെ തനിക്ക് ഇഷ്ടമാണ്, പല രീതിയിലും....അനുവിന് തന്റെ വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിക്കാൻ കഴിയാത്തതുപോലെ തോന്നി
പലതവണ ഹൃദയവും തലച്ചോറും തമ്മിൽ യുദ്ധം ചെയ്തു.... ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട്!!! കാലം മാറി എങ്കിലും സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകൾ, പലപ്പോഴും പലതും കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്.... ഇനി വയ്യ
അനു നെറ്റിയിൽ കൈ ചേർത്തു വച്ചു...
അന്ന് വാഷ്‌റൂമിൽ വച്ച് സെറ സമ്മാനിച്ച ചുംബനത്തിന്റെ താപം
💬 Comments
View all comments