Chapter Title : മന്ദാകിനി 5 [മഹി] [Climax]
ഇപ്പോഴും അവിടെ തങ്ങി നിൽക്കുന്നത് അവൾ അറിഞ്ഞു...
.
.
..കുളിച്ചിറങ്ങിയ അനാമിക ടവൽ മാറോട് ചേർത്തുപിടിച്ചുകൊണ്ട് ലജ്ജയോടെ മുറിയിലാകെ സെറയെ തിരഞ്ഞു, ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അവൾ പുറത്തേക്ക് ഇറങ്ങി...
നന്നേ തണുത്ത അന്തരീക്ഷത്തിൽ പെയ്യാൻ വെമ്പുന്ന മേഘങ്ങൾ ആകാശത്ത് ഒഴുകി നിറയുന്നത് നോക്കി ബാൽക്കണി റൈലിങ്ങിൽ ചാരി അവൾ നിന്നിരുന്നു....
"സെറാ......"
അനു വിളിച്ചതും സെറ നേർത്ത ചിരിയോടെ അവളെ നോക്കി... ടവലും ദേഹത്ത് കൂട്ടിപ്പിടിച്ചു നിൽക്കുന്ന അനുവിനെ കണ്ട് അവൾക്ക് വാത്സല്യം തോന്നി...സെറ അവളുടെ കൈയിൽ നിന്നും ടവൽ പിടിച്ചുവാങ്ങി അവൾക്കുതന്നെ ചുമലിലൂടെ പുതച്ചു കൊടുത്തു...
"ഇവിടെ നിന്ന് ഇങ്ങനെ ആകാശം കാണാൻ നല്ല രസം ഉണ്ടല്ലേ അനു......"
അനുവിന്റെ ഇടിപ്പിലൂടെ കൈചുറ്റി, അവളുടെ തോളിലേക്ക് ചാഞ്ഞു നിന്നുകൊണ്ട് ആകാശത്തിലേക്ക് നോക്കി സെറ പറഞ്ഞൂ.....
"മ്മ്ഹ്ഹ്...."
അനു മുഖത്തൊരു ചിരി വരുത്തി... ഇടുപ്പിൽ അമരുന്ന സെറയുടെ കൈയുടെ ചൂട് താങ്ങാൻ കഴിയാത്തതുപോലെ അവൾ നിശ്വസിച്ചു
"ഈ വീട് അപ്പ വാങ്ങിച്ചുതന്നതാ എനിക്കുവേണ്ടി.....ഇഷ്ടമല്ലായിരുന്നു എനിക്കിവിടം.... അതുകൊണ്ടാ ഗ്രീൻ പാലസിലേക്ക് താമസം മാറിയത്.. അത് അപ്പയുടെ ഹോട്ടലാണ്...."
"സത്യമോ...."
അനാമിക അവളെ അവിശ്വസനീയതയോടെ നോക്കി.... സെറ ചിരിയോടെ അവളുടെ വിടർന്ന കണ്ണുകളിലേക്ക് നോക്കി അതേയെന്ന് തലയാട്ടി...
"സത്യം..... ഇപ്പൊ ഇവിടം എനിക്ക് ഇഷ്ടാവുന്നുണ്ട്...."
"അതെന്താ...."
അനു ചോദിച്ചതും സെറ അവളുടെ ഇടുപ്പിൽ പിടി മുറുക്കി...
"കൂടെ നീ ഉള്ളതുകൊണ്ട്...."
അവളുടെ ചെവിയോട് ചുണ്ടുകൾ ചേർത്ത് ഒരു മന്ത്രണം പോലെ സെറ പറഞ്ഞു....അനുവിന് ഇക്കിളിയായി...തണുപ്പിൽ ശരീരം കുളിർന്നു....
"കൂടെ അനു ഉള്ളതുകൊണ്ട് എനിക്ക് പലതും
💬 Comments
View all comments