Chapter Title : മന്ദാകിനി 5 [മഹി] [Climax]
ചോദിച്ചു...അവളുടെ കണ്ണുകൾ ഗേറ്റിന് നേരെ ആയിരുന്നു....അവിടെ തന്നെ കാത്ത് നിൽക്കുന്നവരെ അനാമിക കണ്ടു....
....
ശക്തിയായി ഭൂമിയിലേക്ക് വീണ മഴയിൽ ഇരുവരും നനഞ്ഞു....അനുവിന്റെ ചെന്നിയിലൂടെ പൊടിഞ്ഞിറങ്ങിയ ഭയത്തിന്റെ വിയർപ്പ് തുള്ളികൾ പെയ്ത മഴയിൽ അലിഞ്ഞുചേർന്നു....
"അനുകുട്ടി വീടുവിട്ട് ഇറങ്ങിയെന്നൊക്കെ കേട്ടല്ലോ....എന്തുപറ്റി?...."
മിഥുൻ അവളെ നോക്കി പുച്ഛത്തോടെ ചോദിച്ചു....സ്റ്റീവും അശ്വിനും അവന്റെ ഇരുവശത്തും നിൽപ്പുണ്ടായിരുന്നു....പിന്നിൽ അവന്റെ മറ്റുചില കൂട്ടുകാരും...
"എന്റെ പേർസണൽ കാര്യങ്ങൾ താനെന്തിനാ അറിയുന്നേ...."
"അറിയിച്ച് തരാടി ഞാൻ...."
മിഥുൻ അനുവിന്റെ ഇടതുകൈയിൽ മുറുക്കെ പിടിച്ചു....അനാമികയുടെ വലതുകൈ അവനുനേരെ പൊങ്ങിയതും മിഥുൻ അത് തടഞ്ഞു.... അവളുടെ രണ്ട് കരങ്ങളും അവൻ ഒരുകൈയിൽ ചേർത്തുപിടിച്ചു...., മറുകൈകൊണ്ട് അവളുടെ മുഖത്ത് ആഞ്ഞടിച്ചു... അടിയുടെ ആഘാതത്തിൽ അനുവിന്റെ മുഖം ഇടത്തേക്ക് ചരിഞ്ഞു.... ചുണ്ട് പൊട്ടി രക്തം പൊടിഞ്ഞു,
.
.
.
.
.
പതിവില്ലാതെ കുത്തൊഴുകുന്ന മഴ നോക്കി വരാന്തയിലൂടെ നടക്കുകയായിരുന്നു സെറ.... കാറ്റിൽ കണ്ണിലേക്കു പാറി വിഴുന്ന മുടി ഇഴകൾ അവൾ ഇടയ്ക്കിടെ മാടിയൊതുക്കി
സെറാ.... സെറാ....
നന്ദനയുടെ ശബ്ദം.... പെയ്ത മഴ മുഴുവൻ നനഞ്ഞുകൊണ്ട് അവൾ സെറയുടെ അടുത്തേക്ക് ഓടിയെത്തി...
"എന്താടി.... എന്തിനാ ഇങ്ങനെ മഴയത്ത് ഓടണേ..."
"അവിടെ... അവിടെ അനുവിനെ...."
വാക്കുകൾ മുഴുവിയ്ക്കാൻ കഴിയാതെ നന്ദന ഗേറ്റിന്റെ ദിശയിലേക്ക് വിരൽ ചൂണ്ടി.... അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു....അരുതാത്തത് എന്തോ സംഭവിക്കാൻ പോവുകയാണെന്ന് സെറയുടെ ഉള്ളം മന്ത്രിച്ചു
അവൾ ഓടി അടുത്തുള്ള സ്പോർട്സ് റൂമിലേക്ക് കയറി.... ആദ്യം കണ്ണിൽപെട്ട ക്രിക്കറ്റ് ബാറ്റ് കൈയിൽ എടുത്തു...
.
.
.
.
"ഇങ്ങോട്ട് നടക്കെടി...."
മിഥുൻ അനുവിനെ പിടിച്ച്
💬 Comments
View all comments