Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
ചിരിച്ചു.
ഞാൻ അവളുടെ അടുത്ത് ചെന്ന് നിന്നു.
"എന്തിനാ എന്നോട് വരാൻ പറഞ്ഞത്. "
ഞാൻ അവളോട് ചോദിച്ചു.
"ജിഷ്ണുനോട് ഒരു പ്രധാന പെട്ട കാര്യം പറയാൻ ആണു ഞാൻ ഇവിടെക്ക് വരാൻ പറഞ്ഞത്. "
അവൾ പറഞ്ഞു.
"ഉം "
അവൾ പറയാൻ പോകുന്ന കാര്യം എന്താണെന്നു അറിയാൻ ആയി ഞാൻ കാതോർത്തു നിന്നു.
"ജിഷ്ണു എനിക്ക് അനുവിനെ കുറിച്ച് ആണു പറയാൻ ഉള്ളത് . "
അവൾ പറഞ്ഞു.
"ഉം പറ. "
"നീ അന്ന് അവളുടെ കൈയിൽ കയറി പിടിച്ചു പറഞ്ഞ കാര്യങ്ങൾ സത്യം ആണോ അതോ ആ പാവത്തിനെ പറ്റിക്കാൻ പറഞ്ഞതോ. ?"
അവൾ ചോദിച്ചു.
"ഈ ജിഷ്ണു ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ അതു പാലിക്കാൻ ശ്രമിച്ചിരിക്കും. ഞാൻ അന്ന് അവളോട് പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം വിശ്വസിക്കാം. ഞാൻ ഒന്നും വെറുതെ പറഞ്ഞത് അല്ല അവളെ എനിക്ക് അത്രക്കും ഇഷ്ടം ആണു . ഒരു സ്കൂൾ പയ്യന്റെ കുട്ടിക്കളി ഒന്നും അല്ല ഞാൻ വളരെ ആലോചിച്ചു എടുത്ത തീരുമാനം ആണു അതു. "
ഞാൻ പറഞ്ഞു.
"ജിഷ്ണു നു അവളുടെ ബാക്ക്ഗ്രൗണ്ട് ഒക്കെ അറിയോ. ?"
സിനി ചോദിച്ചു.
"അതിനെ കുറിച്ച് ഒന്നും ഞാൻ ചോദിച്ചിട്ടില്ല. "
"അപ്പൊ അതൊക്കെ അറിയാതെ ആണോ പുറകെ നടക്കുന്നത്. "
അവൾ പറഞ്ഞു.
"ഞാൻ അവളുടെ ബാക്ക്ഗ്രൗണ്ട് നെ അല്ല കെട്ടാൻ പോണത് . അവൾക് ഇഷ്ടം ആണെങ്കിൽ അവളെ ആണു. "
ഞാൻ ചെറു തമാശ യോടെ ചെറു ദേഷ്യത്തിൽ പറഞ്ഞു.
💬 Comments
View all comments