0%

Chapter Title : മന്ദാരചെപ്പ് [AKH] valentine's day special

Author : Akh Read All Parts 747

അടർന്നു മാറി.

എനിക്ക് അവളുടെ മുഖത്തു നോക്കാൻ എന്തോ ചമ്മൽ തോന്നി. അതെ അവസ്ഥ തന്നെ ആയിരുന്നു അവളുടെയും.

"മടിച്ചു നിൽക്കേണ്ട നീ പറയാൻ ഉള്ളതു തുറന്നു പറഞ്ഞോളു കുറച്ചു ദിവസം ആയി ആ പാവം നിന്റെ വായിൽ നിന്നു അതു കേൾക്കാൻ കൊതിച്ചിട്ട്. അതിനെ ഇങ്ങനെ വിഷമിപ്പിക്കാണ്ട് പറ പൊന്നെ. "

ഒന്നും മിണ്ടാതെ ചമ്മിയ മുഖവും ആയി നിൽക്കുന്ന അനുവിനോട് സിനി പറഞ്ഞു.

അതു കേട്ടപ്പോൾ അനുവിന്റെ മുഖത്തു പുഞ്ചിരി വിടർന്നു അതോടൊപ്പം ചെറുനാണവും.

"അതെ ഞാൻ പോയേക്കാം . ഞാൻ നില്കുന്നത് കൊണ്ടാകും അവൾ പറയാത്തത്. "

ഞങ്ങൾക്ക് പ്രൈവസി കിട്ടാൻ വേണ്ടി സിനി താഴേക്ക് പോകാൻ ആയി ഭാവിച്ചു.

"അതെ അധികം വൈകിക്കേണ്ട ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയി. "

സിനി അതും പറഞ്ഞു അവിടെ നിന്നും താഴേക്ക് പോയി.

അവൾ പോയി കഴിഞ്ഞപ്പോൾ അവിടെ ഞാനും അനുവും മാത്രം . അനു എന്റെ മുഖത്തു നോക്കാതെ അവിടെ ഇവിടെ ഒക്കെ നോക്കി നിൽക്കുന്നു.

"അനു "

ഞാൻ അവളെ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.

അതുകേട്ടു അവൾ ചെറുനാണം കലർന്ന മുഖത്തോടെ എന്റെ മുഖത്തേക്ക് നോക്കി.

"അനു ഞാൻ ഈ കേട്ടത് ഒക്കെ സത്യം ആണോ "

ഞാൻ അവളുടെ മുഖത്ത് നോക്കി ചോദിച്ചു.

അവൾ പുഞ്ചിരിച്ചോണ്ട് പതിയെ തല ആട്ടി.

"എന്നാ പറ "

ഞാൻ അവളോട്‌ പറഞ്ഞു.

അവൾ എന്ത്‌ എന്ന അർത്ഥത്തിൽ എന്റെ മുഖത്തേക്ക് നോക്കി.

"ഞാൻ കേൾക്കാൻ കൊതിച്ചത് "

ഞാൻ ചെറു ചിരിയോടെ പറഞ്ഞു.

💬 Comments

View all comments