Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
അതുവേണോ എന്ന അർത്ഥത്തിൽ അവൾ തല കാണിച്ചു.
ഞാൻ വേണം എന്നു തലകാണിച്ചു.
"എനിക്ക് ഇഷ്ടമാണ് "
അവൾ സുന്ദരമായ ശബ്ദത്തോടെ മൊഴിഞ്ഞു.
"എന്ത് ഇഷ്ടമാണെന്നു "
ഞാൻ അവളെ കളിയാക്കുന്ന രീതിയിൽ ചോദിച്ചു.
"ഇയാളെ "
അവൾ പുഞ്ചിരിയോടെ പറഞ്ഞു.
എനിക്ക് അതു കേട്ടപ്പോൾ സന്തോഷം കൊണ്ട് നിൽക്കക്കള്ളി ഉണ്ടായില്ല . ഞാൻ അവളുടെ രണ്ടു കാലുകളികും വട്ടം ചുറ്റിപിടിച്ചു കൊണ്ട് അവളെ ഞാൻ എടുത്തു ഉയർത്തി . രണ്ടു വട്ടം കറക്കി.
"ജിഷ്ണു ഏട്ട മതി . എന്നെ താഴെ ഇറക്കു. "
അവൾ പുഞ്ചിരി തൂകി കൊണ്ട് സന്തോഷത്തോടെ പറഞ്ഞു.
ഞാൻ അവളെ പതിയെ താഴെ ഇറക്കി.
"നീ എന്താ എന്നെ വിളിച്ചേ "
അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് ഞാൻ ചോദിച്ചു.
"ജിഷ്ണു ഏട്ടാനു "
"അതെന്താ "
"ഇനി മുതൽ ഞാൻ അങ്ങനെ വിളിക്കു. എന്റെ ഏട്ടൻ അല്ലെ "
അവൾ പറഞ്ഞു.
"ഉം. ശരി. "
"അതെ ക്ലാസ്സ് തുടങ്ങാറായി നമുക്ക് പോകണ്ടേ. "
"ആ. പോകാം "
ഞങ്ങൾ വർത്താമാനം ഒക്കെ പറഞ്ഞു ക്ലാസ്സിലേക്ക് പോയി.
അങ്ങനെ അന്നു മുതൽ ഞങ്ങളുടെ പ്രണയകാലം തുടങ്ങി.
ട്യൂഷൻ ക്ലാസ്സിൽ വെച്ചും സ്കൂളിൽ പോണ വഴിയിലും എല്ലാം ഞങ്ങളുടെ കൂടി കാഴ്ച പതിവ് ആയി മാറി. അങ്ങനെ ഞങ്ങൾ പ്രണയിച്ചു നടന്നിരുന്ന സമയം എസ് എസ് എൽ സി മോഡൽ എക്സാം കഴിഞ്ഞു സ്റ്റഡി ലീവിന്റെ സമയം. എക്സാം ഉം സ്റ്റഡി ലീവ് ഒക്കെ ആയതു കൊണ്ട് അവളെ കാണാൻ
💬 Comments
View all comments