0%

Chapter Title : മന്ദാരചെപ്പ് [AKH] valentine's day special

Author : Akh Read All Parts 401

ഒരു ഓടിട്ട ചെറിയ വീട് ആയിരുന്നു അതു.

ഞാൻ ചെന്നു ബെൽ അമർത്തി.

കുറച്ചു കഴിഞ്ഞപ്പോൾ അനു വന്നു വാതിൽ തുറന്നു. അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോൾ അവളുടെ മുഖത്തു ഒരു ഞെട്ടൽ ആദ്യം ഉണ്ടായെങ്കിലും പിന്നിട് അതൊരു പുഞ്ചിരി ആയി മാറി,

"വാ ജിഷ്ണു ഏട്ടാ, കയറി ഇരിയ്ക്കു, "

അവൾ എന്നോട് അകത്തേക്ക് കയറി ഇരിക്കാൻ ആവിശ്യ പ്പെട്ടു.

ഞാൻ അകത്തേക്ക് കയറി . ഒരു ചെറിയ വീട് ആയിരുന്നു അതു. ഞാൻ ചുറ്റിലും കണ്ണോടിച്ചു കൊണ്ടിരുന്നപ്പോൾ അവൾ ഒരു സ്റ്റൂൾ എടുത്തുകൊണ്ട് വന്നു എനിക്ക് ഇരിക്കാൻ.

ഞാൻ അതിൽ ഇരുന്നു അവളെ നോക്കി.

എന്തൊക്കെ ചോദിക്കണം എന്നു ഉണ്ട് പക്ഷെ എനിക്ക് ഒന്നും വായിൽ വരുന്നില്ല. അതെ അവസ്ഥ തന്നെ ആയിരുന്നു അവളുടെയും അവളും ഒന്നും മിണ്ടാതെ നിൽക്കുന്നു.

"അനു . കൊച്ച് എവിടെ ?"

മൗനത്തിനു വിരാമം ഇട്ടു കൊണ്ട് ഞാൻ പെട്ടന്ന് വായിൽ വന്നത് ചോദിച്ചു.

"അവൻ ഉറങ്ങി "

അവൾ പറഞ്ഞു.

"മോന്റെ പേര് എന്താ "

"ജിത്തു "

"ഇന്നു കട ഉണ്ടായില്ലല്ലേ "

"ഇല്ല, ഉണ്ടായിട്ടും വലിയ കാര്യം ഒന്നും ഇല്ല തയ്യ്ക്കാൻ ഇടക്ക് ഓക്കേ വരുകയുള്ളു "

അവൾ പറഞ്ഞു.

"ഉം "

"അപ്പോ നീ വേറെ ജോലിക്ക് ഒന്നും ശ്രമിച്ചില്ലേ "

ഞാൻ ചോദിച്ചു.

"ഒന്നു രണ്ടെണ്ണം ട്രൈ ചെയ്തതാ ശെരി ആയില്ല "

അവൾ പറഞ്ഞു.

"ജിഷ്ണു ഏട്ടാ ഒരു മിനിറ്റ്, "

അവൾ അതും പറഞ്ഞു. അടുക്കളയിലേക്ക് പോയി.

അവൾക്ക്‌ ഒരു മാറ്റവും ഇല്ല പണ്ട് എന്നെ എന്താ വിളിച്ചിരുന്നത് അതു തന്നെ ഇപ്പോഴും വിളിക്കുന്നു. .

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പാത്രത്തിൽ കുറച്ചു ബിസ്‌ക്കറ് ഉം ഒരു ഗ്ലാസ്‌ നാരങ്ങ വെള്ളവും അവൾ കൊണ്ടുവന്നു തന്നു.

ബിസ്‌ക്കറ് കുഞ്ഞിന് വേണ്ടി വാങ്ങിച്ചു വെച്ചിരിക്കുനത് ആണെന്ന് മനസ്സിൽ ആയി.

"ഏട്ടൻ ഇപ്പോ എന്തു ചെയുന്നു . ഏട്ടന്റെ കല്യാണം ഓക്കേ കഴിഞ്ഞാ ?"

ഞാൻ വെള്ളം കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

"ഞാൻ ഇപ്പോ

💬 Comments

View all comments