0%

Chapter Title : മന്ദാരചെപ്പ് [AKH] valentine's day special

Author : Akh Read All Parts 402

ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടണ്ട് ആണു . പിന്നെ കല്യാണംകഴിച്ചിട്ടില്ല., "

ഞാൻ അവളോട്‌ പറഞ്ഞു.

പിന്നെയും ഞങ്ങൾ എന്തൊക്കെ സംസാരിച്ചു.

"അനു എന്നാ ഞാൻ ഇറങ്ങട്ടെ. "

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.

അവൾ ഒന്നും മിണ്ടിയില്ല.

ഞാൻ പുറത്തേക്ക് ഇറങ്ങി.

"അനു എന്നാ ഞാൻ പോകുന്നു. "

ഞാൻ അതും പറഞ്ഞു ബൈക്കിൽ കയറി.

"ഉം "

അവൾ അതിനൊന്നു മൂളിയത് ഒള്ളു ഞാൻ പോകുന്നതിൽ അവൾക്കു വിഷമം ഉണ്ടെന്നു അവളുടെ മുഖം കണ്ടപ്പോൾ മനസ്സിൽ ആയി.

അങ്ങനെ ഞാൻ അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങി.

അതിനു ശേഷം ഇടക്ക് ഞാൻ അവിടെ പോകും അവൾക്ക് തയ്യ്ക്കാൻ ഉള്ള ചെറിയ ഓർഡറുകൾ ഞാൻ എന്റെ പരിചയം വെച്ചു പല സ്ഥലങ്ങളിൽ നിന്നും ഒപ്പിച്ചു കൊടുക്കാൻ തുടങ്ങി . അങ്ങനെ ഞാൻ മിക്കദിവസവും അവളുടെ അടുത്ത് പോകാൻ തുടങ്ങി. ജിത്തുമോൻ എന്നോട് ഇണങ്ങി തുടങ്ങി അവനൊള്ള കളിപ്പാട്ടവും ഡ്രെസ്സും ഓക്കേ ഞാൻ വാങ്ങിച്ചു കൊടുത്തു.

അങ്ങനെ ഇരിക്കെ ഒരു ദിവസം അവളുടെ വീട്ടിൽ പോകുന്ന വഴിക്ക് രാഘവേട്ടനെ വഴിയിൽ വെച്ചു കണ്ടു.

"മോനെ ജിഷ്ണു. നിന്നെ ഒന്നു കാണാൻ ഇരിക്കുക ആയിരുന്നു. "

"എന്താ രാഘവേട്ടാ "

"വാ പറയാം, "

എന്നു പറഞ്ഞു കൊണ്ട് രാഘവേട്ടൻ എന്നെ പുഴയുടെ തീരത്തേക്ക് കൂടി കൊണ്ടു പോയി.

"മോനെ. ഞാൻ പറയുന്നത് കൊണ്ട് മോനു ഒന്നും തോന്നരുത്. "

രാഘവേട്ടൻ പറഞ്ഞു.

"എന്താ രാഘവേട്ടാ "

"മോൻ അനുമോളുടെ വീട്ടിലേക്ക് ഉള്ള പോക്ക് നിർത്തണം, "

"അതെന്താ ഏട്ടാ. "

"അതെ ആളുകളുടെ ഇടയിൽ ചില മുറുമുറുപ്പ് കേൾക്കുന്നു . നിന്നെയും അവളേം തമ്മിൽ ഇല്ലാ കഥകൾ ചിലർ പറഞ്ഞു നടക്കുന്നു. ഇന്നലെ കവലയിൽ വെച്ചു ഇതിനെ ചൊല്ലി അവളോട്‌ ഒരു കൂട്ടം ആൾക്കാർ സംസാരിച്ചു. തോന്നിവാസം കാണിക്കാൻ ആണെങ്കിൽ ഇവിടം വിട്ടു പൊക്കോളാൻ അവളോട്‌ പറഞ്ഞു. "

രാഘവേട്ടൻ പറഞ്ഞു.

"അതിനു ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല ഏട്ടാ, അവളുടെ കഷ്ടപ്പാട് കണ്ടു ഒന്നു സഹായിക്കാം

💬 Comments

View all comments