Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
എന്നു വിചാരിച്ചത് ആണു "
"മോൻ ചെയ്യുന്നത് നല്ല കാര്യം ആണു പക്ഷെ ഈ പറയുന്നവരുടെ വായ് മൂടികെട്ടാൻ നമുക്ക് ആവില്ലല്ലോ. ഒന്നാമത് അവൾ ഒറ്റക്ക് ഒരു ആൺ തുണ ഇല്ലാതെ കഴിയുന്നത് ആണു അതിന്റെ ഇടയ്ക്കു മോൻ ഇവിടെ വന്നു പോകുമ്പോൾ അതു കൂടുതൽ പ്രശ്നങ്ങൾ ക്കു വഴി വെക്കും. കുറെ അനുഭവിച്ചതാ അവൾ ഇനിയും ആ പാവത്തിനെ ദ്രോഹിക്കേണ്ട. "
രാഘവേട്ടൻ പറഞ്ഞു.
"ഏട്ടാ ഞാൻ അങ്ങനെ ഒന്നും കരുതിയില്ല. "
ഞാൻ പറഞ്ഞു.
"മോൻ ഇനി അവളെ കാണാൻ നിൽക്കേണ്ട, ഈ കാര്യത്തേ കുറിച്ച് ഒന്നും പറയുകയും വേണ്ടാ . മോൻ ഇത് അറിഞ്ഞു എന്നു അവൾ അറിഞ്ഞാൽ അവൾക്കു കൂടുതൽ വിഷമം ആകും. "
രാഘവേട്ടൻ പറഞ്ഞു.
"ഉം ശെരി ഏട്ടാ "
ഞാൻ അതും പറഞ്ഞു അവിടെ നിന്നും പോന്നു.
പിന്നിട് ഞാൻ ഒരാഴ്ച്ചയോളം അവളെ കാണാൻ പോയില്ല . പക്ഷെ അവളേം മോനേം കാണാണ്ട് എനിക്ക് ആകെ വട്ട് പിടിക്കും പോലെ ആയി അവരെ കാണാണ്ട് എനിക്ക് ജീവിക്കാൻ പറ്റില്ല എന്നൊരു തോന്നൽ . പണ്ട് ഒരു ഇല്ലാ കഥയുടെ പേരിൽ ട്യൂഷൻസെന്ററിൽ നിന്നും ഞങ്ങളെ പുറത്ത് ആക്കി ഞങ്ങളെ തമ്മിൽ പിരിച്ചു . ഇപ്പോ വീണ്ടും അതുപോലെ തന്നെ അന്ന് മാഷും വീട്ടുകാരും ആയിരുന്നുഎങ്കിൽ ഇപ്പോ അന്യരുടെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കുന്ന ചില മാന്യൻമാർ ആണെന് മാത്രം. എല്ലാവിടത്തും ബലിയാട് ആകുന്നത് ഞങ്ങൾ രണ്ടുപേർ മാത്രം.
എന്റെ മനസ്സിൽ കുറെ ഏറെ ചിന്തകൾ കടന്നു പോയി.. അവസാനം ഞാൻ ഒരു തിരുമാനത്തിൽ എത്തി ചേർന്നു.
അങ്ങനെ ഒരു ദിവസം കാലത്ത് ഞാൻ രാഘവേട്ടന്റെ മൊബൈലിലേക്ക് വിളിച്ചു.
"ഹലോ. രാഘവേട്ടാ.ഞാനാ ജിഷ്ണു .അനു അവിടെ ഉണ്ടോ ഉണ്ടെങ്കിൽ ഫോൺ ഒന്നു അനുവിന് കൊടുക്കോ. "
"ആ അവൾ ഇവിടെ ഉണ്ട് ഇപ്പോ കൊടുക്കാം മോനെ "
"ഹലോ "
അനുവിന്റെ കിളിനാദം ഞാൻ ഫോണിലൂടെ കേട്ടു.
"അനു . ഞാനാ ജിഷ്ണു, "
"എന്താ ജിഷ്ണു ഏട്ടാ, ഏട്ടനെ ഇപ്പോൾ
💬 Comments
View all comments