Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
ഇങ്ങോട്ട് ഒന്നും കാണാറില്ലല്ലോ. ഞാൻ രാഘവേട്ടനോട് നമ്പർ വാങ്ങിച്ചു വിളിക്കാൻ ഇരിക്കുക ആയിരുന്നു. " അവൾ പറഞ്ഞു.
"ഇപ്പോൾ കുറച്ചു ബിസിയാ. അതെ ഞാൻ വിളിച്ച കാര്യം പറയാം . അതെ തനിക്കു ഇന്ന് വൈകിട്ടു 4 മണിക്ക് ചിൽഡ്രൻസ് പാർക്കിൽ ഒന്നു വരാൻ പറ്റോ .?"
ഞാൻ ചോദിച്ചു.
"ഉം വരാം. എന്താ ഏട്ടാ "
"അതൊക്കെ വന്നിട്ട് പറയാം "
"ഉം ശരി. "
ഞാൻ ഫോൺ കട്ട് ചെയ്തു.
ഞാൻ നാലുമണിക്ക് മുൻപേ അവിടെ എത്തി ഒരു മൂലയിൽ ഒരു ബഞ്ചിൽ സ്ഥാനം പിടിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ അവൾ കൊച്ചിനേം എടുത്തു എന്റെ അടുത്തേക്ക് നടന്നു വന്നു.
"എന്താ ഏട്ടാ ഇവിടെ വരാൻ പറഞ്ഞത്. "
അവൾ വന്നപാടെ ചോദിച്ചു.
"നീ ഇവിടെ ഇരിക്ക് ഞാൻ പറയാം. "
അവൾ കൊച്ചിനേം പിടിച്ചു കൊണ്ട് അവിടെ ഇരുന്നു.
"അനു , "
"ഉം, "
"നമ്മൾ ഒരുമിച്ചു കുറെ നാൾ മുൻപ് എന്തൊരം സ്വപ്‌നങ്ങൾ കണ്ടു കൂടിയതാ . പക്ഷെ വിധി നമ്മളെ രണ്ടുപേരെയും വേർപിരിച്ചു"
"ഉം "
"അതിൽ നമ്മൾ തെറ്റുകാർ അല്ല പിന്നിട് നമ്മുടെ ജീവിതങ്ങളിൽ കുറെ മാറ്റങ്ങൾ ഉണ്ടായി. ഒരിക്കലും കണ്ടുമുട്ടില്ല എന്നു കരുതിയ നമ്മൾ വീണ്ടും കണ്ടുമുട്ടി. നമ്മുക്ക് വീണ്ടും ഒന്നാകാൻ കാലം ഒരു അവസരം കൂടി തന്നിരിക്കുക ആണു. . "
ഞാൻ പറഞ്ഞു നിർത്തിയിട്ടു വീണ്ടും തുടർന്നു
"അനു" ,"നമ്മൾ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ സഫലം ആകാൻ വേണ്ടി എന്റെ ജീവിതയാത്രയിൽ എനിക്ക് ഒരു കൈത്താങ് ആയി എന്റെ കൂടെ വന്നൂടെ "
ഞാൻ പറഞ്ഞു.
അതു കേട്ട് അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.
"അനു , ഒന്നും പറഞ്ഞില്ല. "
മിണ്ടാതെ ഇരിക്കുന്ന അവളോട് ഞാൻ ചോദിച്ചു.
"അതു വേണ്ട ഏട്ടാ . എന്റെ ജീവിതം ഇങ്ങനെ ഒക്കെ ആയി ഇനി ഏട്ടന്റെ ജീവിതവും നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല,.ഞാൻ ഇഷ്ടപ്പെട്ടത് അല്ലെങ്കിലും എന്റെ കല്യാണം ഒരു വട്ടം കഴിഞ്ഞതാ. ഇനിയും കഴുത്ത് നീട്ടാൻ
💬 Comments
View all comments