0%

Chapter Title : മന്ദാരചെപ്പ് [AKH] valentine's day special

Author : Akh Read All Parts 405

എനിക്ക് വയ്യ. ഇനിയും ഒരാളുടെ ജീവിതം കൂടി ഇല്ലാതെ ആക്കാൻ ഞാൻ ഒരുക്കം അല്ല . ശാപം കിട്ടിയ ജന്മം ആണു എന്റെത്. അല്ലെങ്കിൽ ജനിച്ച ഉടനെ അച്ഛനമ്മമാർ എന്നെ ഉപേക്ഷിച്ചു പോകുമോ.എന്നെ വിട്ടേക്ക് ഏട്ടാ. ഏട്ടന് എന്നെക്കാളും നല്ല പെൺകുട്ടിയെ കിട്ടും "

അവൾ പറഞ്ഞു.

ഞാൻ സനലിനോട് അതും പറഞ്ഞു അനുവിനെയും ചേർത്ത് പിടിച്ചുകൊണ്ട് തിരിഞ്ഞു നടന്നു.

"മോനെ "

അപ്പോഴാണ് പുറകിൽ നിന്നു അമ്മയുടെ ശബ്ദം കേൾക്കുന്നത്. ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ . കത്തിച്ച നിലവിളക്കു പിടിച്ചു കൊണ്ട് അമ്മ ഉമ്മറത്ത് നില്കുന്നു കൂടെ അച്ഛനും.

"കേറി വാ "

അച്ഛൻ പറഞ്ഞു.

ഞങ്ങൾ അവരുടെ അടുത്തേക്ക് ചെന്നു.

"നീ ആരാണെന്നോ ഒന്നും ഞങ്ങൾക്ക് അറിയില്ല പക്ഷെ അവൻ കെട്ടിയ താലി നിന്റെ കഴുത്തിൽ ഉള്ളതോടുത്തോളം കാലം നീ ഞങ്ങളുടെ "മരുമകൾ" അല്ല ഞങ്ങളുടെ "മകൾ " ആണു. ഈ നിലവിളക്ക് പിടിച്ചു വലതു കാൽ വെച്ചു അകത്തേക്കു കയറിക്കൊള്ളു, "

അമ്മ അതു പറഞ്ഞപോൾ അനുവിന്റെ മുഖത്തു സന്തോഷം വന്നു.

അവൾ എന്റെ മുഖത്ത് നോക്കി കയറിക്കോട്ടെ എന്നു ആഗ്യം കാണിച്ചു ഞാൻ തിരിച്ചു ധൈര്യം ആയി കയറിക്കോ എന്നും.

അവൾ വലതു കാൽ വെച്ചു എന്റെ ജീവിതത്തിലേക്ക് പടികയറിവന്നു..

................അവസാനിച്ചു...................

ഈ കഥ അധികം ആർക്കും ഇഷ്ടപ്പെടാൻ വഴിയില്ല. എന്നാലും എന്റെ മനസ്സിൽ തോന്നിയത് ഒന്നു കുത്തിക്കുറിച്ചു എന്നുള്ളു. കഥവായിച്ച എല്ലാവർക്കും എന്റെ നന്ദി രേഖപെടുത്തുന്നു.

എന്നു സ്വന്തം

അഖിൽ

💬 Comments

View all comments