Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
" ഇല്ലാ "
ഞാൻ പറഞ്ഞു ,
" എന്നാലും നീ ഒന്നു കൂടി ഇതിനെ കുറിച്ച് ആലോച്ചിക്കുന്നത് നല്ലതാ ഭാവിയിൽ നിനക്ക് ഇതുകൊണ്ട് ദോഷം ഒന്നും ഉണ്ടാകരുത് "
അവൻ വീണ്ടും പറഞ്ഞു ,
"ഞാൻ നിന്നോട് ഇന്നല്ലെ എല്ലാം പറഞ്ഞതല്ലെ ,ഇനി അതിൽ ഒരു മാറ്റവും ഇല്ല "
ഞാൻ തീർത്തും പറഞ്ഞു ,
"ഉം ശരി ,"
അവൻ ഒന്നു ഇരുത്തി മൂളിയിട്ട് ഡ്രൈവിംഗിൽ ശ്രദ്ധിച്ചു ,
"സനൽ അവൻ എന്റെ കൂടെ കൂടിയിട്ട് എത്ര വർഷം ആയി എന്നോനും എനിക്ക് അറിയില്ല എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ അവൻ എന്തിനും ഏതിനും എന്റെ ഒപ്പം ഉണ്ട് ,ഞാൻ എടുക്കുന്ന ഒരു തീരുമാനത്തിനും അവൻ എതിര് നിൽക്കാറില്ല. പക്ഷെ ഇന്നലെ ഞാൻ എടുത്ത ഒരു തീരുമാനത്തിന് ചെറിയ വിയോജിപ്പ് അവൻ കാണിച്ചു എങ്കിലും അവൻ എന്റെ കൂടെ തന്നെ വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു ,"
ഞങ്ങൾ രണ്ടു പേരും സംസാരിക്കാതെ ആയപ്പോൽ കാറിൽ ഒരു മൂകത തളം കെട്ടി നിന്നു ,ആ സമയം അവൻ കാറിന്റെ സ്റ്റീരിയോയിൽ പഴയ പ്രണയ ഗാനങ്ങൾ പ്ലേ ചേയ്തു.
!ആ പാട്ടുകളിൽ ലയിച്ചു പോയ ഞാൻ എന്റെ സ്കൂൾ ജിവിതത്തിന്റെ ഓർമ്മതാളുകളിലേക്ക് വഴുതി വീണു ,!
മേടമാസ പുലരിയും വിഷു കണിയും മൈതാനത്തിലെ ക്രിക്കറ്റ് കളിയും ,ആരാന്റെ പറമ്പിലെ മാവുകളിൽ കല്ലെറിഞ്ഞും നടന്നിരുന്ന ഒൻപതാം ക്ലാസ് വെക്കെഷൻ ,
വെക്കെഷന് അടിച്ചു പോളിച്ചു നടന്നിരുന്ന എന്നെ തേടി മെയ് രണ്ട് എന്ന കടമ്പ
💬 Comments
View all comments